ന്യുഡൽഹി: കൊറോണ വൈറസ് (Covid19)പകർച്ചവ്യാധി തടയുന്നതിനായി മാസ്ക് ധരിക്കുന്നത് നിർബന്ധമാണെന്ന് സർക്കാർ അറിയിച്ചിരുന്നു. ശരിക്കും പറഞ്ഞാൽ മാസ്ക് നമ്മുടെ ജീവിതത്തിന്റെ അഭിവാജ്യഘടമായി മറിയിരിക്കുകയാണ്. പക്ഷേ ഇക്കാര്യത്തിൽ കുട്ടികൾ ഇപ്പോഴും പിന്നിലാണ്. കുഞ്ഞു കുട്ടികൾ മാസ്ക് അണിയുന്നതിൽ നിന്നും വിട്ടു നിൽക്കുകയാണ്. ഇത് മാതാപിതാക്കൾക്ക് ഒരു പ്രശ്നമായി മാറുകയാണ്. എന്നാൽ ഈ പ്രശ്നത്തിന് ഇതാ പരിഹാരവും ആയിരിക്കുകയാണ്.
Also read: ഈ നാല് പെൺകുട്ടികളുടെ ജന്മത്തിൽ അച്ഛൻ ദു:ഖിതനായിരുന്നു, പക്ഷേ ഇന്ന്..!
കുട്ടികളെ മാസ്ക് ധരിപ്പിക്കുവാനായി ഡൽഹിയിലെ വിപണികളിൽ ചെറിയൊരു ട്രിക് അവതരിപ്പിച്ചിരിക്കുകയാണ്. അതെന്താണെന്നോ.. കുട്ടികൾക്ക് പ്രിയപ്പെട്ട കാർട്ടൂണുകളുടെ രൂപത്തിലുള്ള മാസ്കുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. കൊച്ചുകുട്ടികളുടെ ഇഷ്ടം നോക്കിയിട്ട് പ്രശസ്തമായ എല്ലാ കാർട്ടൂൺ കഥാപാത്രത്തിന്റെ മാസ്കുകളും മാർക്കറ്റിൽ വരാൻ തുടങ്ങി. സാധാരണയായി കുട്ടികൾക്കായി മാസ്കുകൾ വാങ്ങുന്നതിലെ ഏറ്റവും വലിയ പ്രശ്നം ചെറിയ വലിപ്പത്തിലുള്ള മാസ്കുകൾ കിട്ടുന്നില്ല എന്നതായിരുന്നു. പക്ഷേ ഈ പ്രശ്നം വിലയിരുത്തിക്കൊണ്ട് പല കടയുടമകളും കുട്ടികൾക്കായി മാസ്കുകൾ ഓർഡർ ചെയ്യാൻ തുടങ്ങിയിരുന്നു.
Also read: ചികിത്സയ്ക്കെത്തിയ സ്ത്രീക്ക് കോറോണ; ജീവനക്കാർ ക്വാറന്റീനിൽ
ഇതോടെ പ്രശസ്ത കാർട്ടൂൺ കഥാപാത്രങ്ങളായ ഡോറിമോൻ, ഷിൻചാൻ, പെപ്പ പിഗ്, മിക്കി മൗസ്, പോക്കിമാൻ എന്നീ കാർട്ടൂണുകളുടെ മാസ്കുകളും വിപണിയിൽ എത്താൻ തുടങ്ങിയിട്ടുണ്ട്. അതിനുശേഷം ഈ മാസ്കുകൾക്കായുള്ള ഡിമാൻഡും വളരെയധികം വർദ്ധിക്കുകയും ഇവ ഉപയോഗിക്കാൻ കുട്ടികൾ ഉത്സാഹം കാണിക്കുകയും ചെയ്യുന്നുണ്ട്. ഈ കാർട്ടൂൺ മാസ്കുകൾ കുട്ടികൾക്ക് വളരെ ഇഷ്ടമാണെന്ന് കുടുംബാംഗങ്ങളും പറയുന്നുണ്ട്. പല പ്രാവശ്യം പറഞ്ഞാലും മാസ്ക് ധരിക്കാൻ കൂട്ടാക്കാത്ത കുട്ടികൾ ഇപ്പോൾ വീട്ടിലും തങ്ങളുടെ ഇഷ്ട കാർട്ടൂൺ കഥാപാത്രത്തിന്റെ മാസ്കുകൾ ധരിക്കുകയാണ് എന്നാണ് റിപ്പോർട്ട്.