ഓഹരി വിപണിയിൽ നേട്ടം തുടരുന്നു
ബിഎസ്ഇയിലെ 345 ഓഹരികൾ നഷ്ടത്തിലും 846 ഓഹരികൾ നേട്ടത്തിലുമാണ്. 63 ഓഹരികൾ മാറ്റമില്ലാതെ തുടരുന്നു.
മുംബൈ: ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് (Sensex) 40 പോയിന്റ് നേട്ടത്തിൽ 49,438 പോയിന്റിലും നിഫ്റ്റി 12 പോയിന്റ് ഉയർന്ന് 14,533 ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 345 ഓഹരികൾ നഷ്ടത്തിലും 846 ഓഹരികൾ നേട്ടത്തിലുമാണ്. 63 ഓഹരികൾ മാറ്റമില്ലാതെ തുടരുന്നു.
ഭാരതി എയർടെൽ, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യൂണിലിവർ, പവർഗ്രിഡ് കോർപ്, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. ഒഎൻജിസി, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ബജാജ് ഓട്ടോ, സൺ ഫാർമ, ഐസിഐസിഐ ബാങ്ക്, റെഡീസ് ലാബ്, ടിസിഎസ്, ടൈറ്റാൻ, ഇൻഫോസിസ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ (Share) നേട്ടത്തിലാണ്.
ബജാജ് ഫിൻസർവ്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി എഎംസി, ഹാവെൽസ് ഇന്ത്യ തുടങ്ങിയ കമ്പനികൾ ഇന്ന് ഡിസംബർ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.