ശശി തരൂരിന്‍റെ അതികഠിനമായ ഇംഗ്ലീഷ് പ്രയോഗങ്ങള്‍  സോഷ്യല്‍ മീഡിയയില്‍ ട്രോളന്‍മാര്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ്. എക്‌സാസ്‌പെരേറ്റിംഗ് ഫരാഗോ സോഷ്യല്‍ മീഡിയ ഇതുവരെ മറന്നിട്ടില്ല!   


COMMERCIAL BREAK
SCROLL TO CONTINUE READING

അതിനിടെ പുതിയ ഇംഗ്ലീഷ് പ്രയോഗവുമായി ട്വിറ്ററിലൂടെ വീണ്ടും എത്തിയിരിക്കുകയാണ് തരൂര്‍. 


എന്‍റെ ആശയം പ്രകടിപ്പിക്കാന്‍ യോജിച്ച വാക്കുകളാണ് ഞാന്‍ തെരഞ്ഞെടുക്കുന്നത് എന്നും അല്ലാതെ മേനി നടിക്കാനോ നിഗൂഢത സൃഷ്ടിക്കാനോ അല്ല എന്നായിരുന്നു തരൂരിന്‍റെ പുതിയ ട്വീറ്റ്.


എന്നാല്‍ ഈ ട്വീറ്റില്‍ മേനി നടിക്കാനല്ലെന്ന് പറയാന്‍ ഉയോഗിച്ച  'റോഡോമൊണ്ടേഡ്' എന്ന വാക്ക് ആളുകളെ വലച്ചു. ഡിക്ഷ്ണറി എടുക്കാന്‍ നേരമില്ലെന്നും അതുകൊണ്ട് തന്നെ 'റോഡോമൊണ്ടേഡ്' എന്ന വാക്കിന്‍റെ അര്‍ത്ഥം അറിയുന്നവര്‍ പറഞ്ഞുതരണമെന്നും പറഞ്ഞ് ചിലര്‍ രംഗത്തെത്തുകയായിരുന്നു. ഈ വാക്കിന് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറി നല്‍കുന്ന അര്‍ഥം 'ആത്മപ്രശംസ' എന്നാണ്.



ശശി തരൂരിന്‍റെ പുതിയ പോസ്റ്റിനെ ട്രോളി ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള അടക്കമുള്ള പ്രമുഖര്‍ എത്തി.  കഠിനമായ ഇംഗ്ലീഷ് പ്രയോഗമുള്ള ട്വീറ്റുകളിലൂടെ ആളുകളെ വട്ടംകറക്കുന്ന തരൂരിന്‍റെ ഭാഷാപ്രാവീണ്യത്തെയായിരുന്നു ഉമര്‍ ട്രോളിയത്.



ഇംഗ്ലീഷ് പഠിക്കണോ? എന്‍റെ സുഹൃത്ത് ശശിതരൂരിനെ പിന്തുടരാമെന്നും നിങ്ങള്‍ ഇതുവരെ കേള്‍ക്കാത്തതും ഉപയോഗിക്കാത്തതുമായ ഭാഷ നിങ്ങള്‍ക്ക് വശത്താക്കാമെന്നായിരുന്നു ഉമറിന്‍റെ ട്വീറ്റ്!