ന്യൂഡല്‍ഹി: അന്താരാഷ്ട്ര വേദിയില്‍ ജമ്മു കശ്മീര്‍ വിഷയം വീണ്ടും ഉന്നയിച്ച പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

കശ്മീരികളുടെ രക്ഷകനെന്ന്‍ വ്യജവേഷം കെട്ടുന്ന പാക്കിസ്ഥാനാണ് അതിര്‍ത്തി കടന്നുള്ള അസംഖ്യം ഭീകരാക്രമണങ്ങള്‍ക്ക് ഉത്തരവാദിയെന്ന്‍ കോണ്‍ഗ്രസ്‌ എംപി ശശി തരൂര്‍ ആരോപിച്ചു.


സെര്‍ബിയയില്‍ നടന്ന യുഎന്‍ അഫയേഴ്സിന്‍റെ ഇന്റര്‍പാര്‍ലമെന്ററി യൂണിയന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി സമ്മേളന വേദിയിലായിരുന്നു പാക്കിസ്ഥാനെതിരെ തരൂര്‍ രൂക്ഷ വിമര്‍ശനം നടത്തിയത്. 


തരൂര്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ സംഘത്തെ ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ളയാണ് നയിച്ചത്. കനിമൊഴി, രാംകുമാര്‍ വര്‍മ, സംബിത് പാത തുടങ്ങിയ എംപിമാരും സംഘത്തില്‍ ഉണ്ടായിരുന്നു.


ജമ്മുകശ്മീരിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഡിസംബറില്‍ എപിഎ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാന്‍ കഴിയില്ലെന്ന് പാക്കിസ്ഥാന്‍ ഇന്റര്‍ പാര്‍ലമെന്ററി യൂണിയനില്‍ പ്രസ്താവിച്ചിരുന്നു.   


പാക്കിസ്ഥാന്റേത് അധിക്ഷേപപരമായ ദുരാരോപണമാണെന്നും ഞങ്ങള്‍ ഞങ്ങളുടെ പോരാട്ടങ്ങള്‍ ജനാധിപത്യ രീതിയില്‍ നടത്തുമെന്നും അതിന് അതിര്‍ത്തി കടന്നുള്ള ഇടപെടല്‍ ആവശ്യമില്ലെന്നും അത് സ്വാഗതം ചെയ്യുന്നില്ലയെന്നും ശശി തരൂര്‍ വ്യക്തമാക്കി. 


കശ്മീരിലെ വിഷയത്തില്‍ പാക്കിസ്ഥാന്‍ ആകുലപ്പെടെണ്ട ആവശ്യമില്ലെന്നും ജമ്മുകശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും തരൂര്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.