Maharashtra Politics: എന്നും BJPയ്ക്കൊപ്പം!! ഇനി എല്ലാ തിരഞ്ഞെടുപ്പുകളും ബിജെപിയും ശിവസേനയും സഖ്യമായി നേരിടുമെന്ന് ഏക്‌നാഥ് ഷിന്‍ഡെ
Maharashtra Politics: സംസ്ഥാനം ആവേശത്തോടെ കാത്തിരിക്കുന്ന ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (BMC) തിരഞ്ഞെടുപ്പ് ഈ വർഷം നവംബറിൽ ദീപാവലിക്ക് അടുത്ത് നടക്കാൻ സാധ്യതയുണ്ട്.
Maharashtra Politics: വരും കാലങ്ങളില്‍ എന്നും BJP യ്ക്കൊപ്പമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ!! ശിവസേനയും ഭാരതീയ ജനതാ പാർട്ടിയും (BJP)സിവിൽ തിരഞ്ഞെടുപ്പുകൾ ഉൾപ്പെടെ ഭാവിയിലെ എല്ലാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നേരിടുമെന്ന് ഷിന്‍ഡെ പ്രഖ്യാപിച്ചു.
മഹാരാഷ്ട്രയിൽ ബിജെപി ശിവസേന സഖ്യ സര്‍ക്കാരാണ് ഇപ്പോള്‍ അധികാരത്തില്‍ ഉള്ളത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെയും ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഞായറാഴ്ച വൈകിട്ട് ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഈ കൂടിക്കാഴ്ചയിൽ കൃഷി, സഹകരണം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന നിരവധി പദ്ധതികൾ ഇപ്പോൾ കാര്യക്ഷമമാക്കിയിട്ടുണ്ടെന്നും അവ പൂർത്തീകരണത്തിന്‍റെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ വിവിധ പദ്ധതികൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് സര്‍ക്കാരിന് മാർഗനിർദേശം ലഭിച്ചിട്ടുണ്ട്. സഹകരണ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാനാണ് ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടത് എന്നും ഷിൻഡെ ട്വീറ്റിൽ പറഞ്ഞു.
“ലോക്‌സഭ, നിയമസഭ, പൗരസമിതികൾ ഉൾപ്പെടെയുള്ള എല്ലാ ഭാവി തിരഞ്ഞെടുപ്പുകളും ശിവസേനയും ബിജെപിയും സംയുക്തമായി മത്സരിക്കുമെന്ന് ഈ കൂടിക്കാഴ്ചയില്‍ തീരുമാനിച്ചു. ഈ സഖ്യം എല്ലാ തിരഞ്ഞെടുപ്പും വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കും,” ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയുടെ ഫോട്ടോ സഹിതം മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
സംസ്ഥാനം ആവേശത്തോടെ കാത്തിരിക്കുന്ന ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (BMC) തിരഞ്ഞെടുപ്പ് ഈ വർഷം നവംബറിൽ ദീപാവലിക്ക് അടുത്ത് നടക്കാൻ സാധ്യതയുണ്ട്. 2022 മാർച്ചിൽ ബിഎംസിയുടെ അഞ്ച് വർഷത്തെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് മുംബൈയിലെ അവസാന മേയർ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിൽപ്പെട്ട കിഷോരി പെഡ്‌നേക്കറായിരുന്നു. അഞ്ച് വർഷത്തെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തിരഞ്ഞെടുപ്പ് നടത്താൻ കഴിയാത്തതിനാൽ സംസ്ഥാന സർക്കാർ ബിഎംസിയിൽ അഡ്മിനിസ്ട്രേറ്റർ -- ഇഖ്ബാൽ സിംഗ് ചാഹലിനെ നിയമിച്ചിരിയ്ക്കുകയാണ്. നിയമസഭ, ലോകസഭ തിരഞ്ഞെടുപ്പിനോളം തന്നെ ആവേശകരമാണ് മുംബൈയില്‍ ബിഎംസി തിരഞ്ഞെടുപ്പ്.
കഴിഞ്ഞ വര്‍ഷം ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയില്‍ വിമതനീക്കം നടത്തി 39 എംഎൽഎമാർക്കൊപ്പം ഷിൻഡെ പാര്‍ട്ടി വിടുകയായിരുന്നു. ഇത് ശിവസേനയുടെ പിളര്‍പ്പിനും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് ആഘാഡി സര്‍ക്കാരിന്‍റെ പതനത്തിനും വഴി തെളിച്ചു.
ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ ബിജെപിയുമായി സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ നിര്‍മ്മിച്ച ഏക്‌നാഥ് ഷിന്‍ഡെ സംസ്ഥാന മുഖ്യമന്ത്രിയായി അവരോധിക്കപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...