Malayalam Viral News | രണ്ട് ദോശക്കും ഒരു പ്ലേറ്റ് ഇഡ്ഡലിക്കും 1000 രൂപ; വില ദോശക്കോ സ്ഥലത്തിനോ, ഞെട്ടിച്ച ബിൽ
ഓര്‍ഡർ നൽകിയ ശേഷം 30 മിനിട്ടാണ് ആശിഷ് കാത്തിരുന്നത്. ബില്ലെത്തിയപ്പോഴോ ഞെട്ടിക്കുന്ന തുക. ഒട്ടും മടിച്ചില്ല തൊട്ട് പിന്നാലെ ആശിഷ് ട്വിറ്ററിൽ തൻറെ അനുഭവം പങ്ക് വെച്ച് ട്വീറ്റ് ചെയ്തു
രണ്ട് ദോശക്കും ഒരു പ്ലേറ്റ് ഇഡ്ഡലിക്കും പരമാവധി എത്ര രൂപയാകും ? എത്ര കൂടുതൽ വാങ്ങിയാലും ഏറിയാൽ 200 രൂപയിൽ കൂടുതൽ വരാൻ വഴിയില്ല. എന്നാൽ 1000 രൂപ ബില്ലിൽ ഇവയൊക്കെ കഴിക്കേണ്ടി വന്നാലോ? ഞെട്ടിയില്ലെങ്കിൽ ഭാഗ്യം. ഗുരുഗ്രാമിൽ നിന്നാണ് ഇത്തരത്തിലൊരു സംഭവം റിപ്പോർട്ട് ചെയ്തത്. ആശിഷ് സിംഗ് എന്നയാളാണ് ഇത്തരമൊരു ദുരനുഭവം പങ്ക് വെച്ചത്. 32-ാം അവന്യൂവിൽ സ്ഥിതി ചെയ്യുന്ന കർണാടക കഫേയിലെത്തി രണ്ട് ദോശയും ഒരു പ്ലേറ്റ് ഇഡ്ഡലിയും ഓര്‍ഡർ ചെയ്ത് കഴിച്ച ശേഷം ബില്ലെത്തിയപ്പോഴാണ് ആശിഷ് ഞെട്ടിയത്. 1000 രൂപ.
ഓര്‍ഡർ നൽകിയ ശേഷം 30 മിനിട്ടാണ് ആശിഷ് കാത്തിരുന്നത്. ബില്ലെത്തിയപ്പോഴോ ഞെട്ടിക്കുന്ന തുക. ഒട്ടും മടിച്ചില്ല തൊട്ട് പിന്നാലെ ആശിഷ് ട്വിറ്ററിൽ തൻറെ അനുഭവം പങ്ക് വെച്ച് ട്വീറ്റ് ചെയ്തു. സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്ന് നഗരത്തിലെ ന്യായ വില ഹോട്ടലുകളെ കുറിച്ചും ആശിഷ് വിവരം ആരാഞ്ഞു.
പോസ്റ്റ് ആയിരക്കണക്കിന് പേരാണ് കണ്ടത്. ചിലർ റെസ്റ്റോറന്റിനെ പിന്തുണച്ച് രംഗത്തെത്തിയപ്പോൾ മറ്റുള്ളവർ അദ്ദേഹത്തിന് നിർദ്ദേശങ്ങൾ നൽകുകയും ബജറ്റ് ഫ്രണ്ട്ലി റെസ്റ്റോറന്റുകൾ നിർദ്ദേശിക്കുകയും ചെയ്തു. ആ 32-ാം അവന്യൂ ഒരു റെസ്റ്റോറന്റിന്റെ ഏറ്റവും പ്രീമിയം സ്ഥലം കൂടിയാണ്. അത് കൊണ്ട് തന്നെ ഉയർന്ന വില തന്നെ പ്രതീക്ഷിക്കണം ഒരു ഉപയോക്താവ് പോസ്റ്റിന് മറുപടി നൽകി.
"ബാംഗ്ലൂരിലേക്ക് മാറാനാണ് മറ്റൊരാൾ പറഞ്ഞത്. കുറഞ്ഞ നിരക്കിൽ മെച്ചപ്പെട്ട ദോശകൾക്കായി ബെംഗളൂരു ബെസ്റ്റ് എന്നാണ് ആളുകൾ പറഞ്ഞത്. നിങ്ങൾ കൊടുക്കുന്ന വില സ്ഥലത്തിനും, ആ വൈബിനുമാണ് അല്ലാതെ ദോശക്കല്ല- മറ്റൊരാൾ പറഞ്ഞു. സംഭവം എന്തായാലും സോഷ്യൽ മീഡിയയിൽ ചർച്ചയായി. ഇതാദ്യമായാല്ല ഗുരുഗ്രാമിൽ നിന്നും ഇത്തരത്തിലുള്ള വാർത്തകൾ വൈറലാവുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.