മുംബൈ: ഇന്ത്യൻ നാവിക സേനയുടെ കപ്പൽ ഐ.എൻ.എസ് രൺവീറിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് നാവികർക്ക് വീര മൃത്യു.
മുംബൈയിലെ നേവൽ ഡോക്ക് യാർഡിലാണ് സംഭവം. കപ്പലിൻറെ ഉൾഭാഗത്താണ് പൊട്ടിത്തെറി ഉണ്ടായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവം നടന്നയുടൻ രക്ഷാപ്രവർത്തനം നേവി തന്നെ ആരംഭിച്ചിട്ടുണ്ട്. കപ്പലിന് കാര്യമായ കേടുപാടുകൾ സംഭവിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ട്. കിഴക്കൻ നാവിക കമാൻഡിൻറെ ഭാഗമായ ഐഎൻഎസ് രൺവീർ 2021 നവംബർ മുതൽ തീരപ്രദേശത്ത് വിവിധ ഒാപ്പറേഷനുകളിലായിരുന്നു. കുറച്ച് നാളുകൾ കൂടി മാത്രമെ ഇവരുടെ ഒാപ്പറേഷൻ പൂർത്തിയാക്കാൻ ബാക്കിയുണ്ടായിരുന്നുള്ളു


അതേസമയം സംഭവത്തിൽ ഒരു ബോർഡ് ഓഫ് എൻക്വയറിക്ക് നേവി ഉത്തരവിട്ടിട്ടുണ്ട്. കപ്പലിന് കാര്യമായ കേടുപാടുകൾ സംഭവിച്ചതായി വിവരമില്ല. എന്നാൽ, പൊട്ടിത്തെറിയുടെ കാരണങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ മറ്റ് ചില നാവികസേനാംഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ടോയെന്നാണ് റിപ്പോർട്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.