Viral Video: വിവാഹ ചടങ്ങിനിടെ വരന്റെ മുഖത്തടിച്ച് വധു ഇറങ്ങിപ്പോയി, എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ അതിഥികൾ
വരൻ വരണമാല്യം അണിയിച്ചതിന് പിന്നാലെ പ്രകോപിതയായ വധു വരനെ തല്ലുകയും പിന്നീട് വേദിയിൽ നിന്ന് ദേഷ്യപ്പെട്ട് ഇറങ്ങി പോകുന്നതുമാണ് ദൃശ്യത്തിലുള്ളത്.
സോഷ്യൽ മീഡിയ എന്നത് കൗതുകം നിറഞ്ഞ ഒരു ലോകമാണ്. പലരെയും പ്രശസ്തരാക്കാൻ പോലും ഈ സോഷ്യൽ മീഡിയയിലൂടെ സാധിക്കുന്നുണ്ട്. സോഷ്യൽ മീഡിയയയിൽ പങ്കുവയ്ക്കുന്ന മിക്ക വീഡിയോകളും വൈറലായി മാറാറുണ്ട്. അതിലൂടെ ചില ആളുകളും വൈറലാകും. ഓരോ ദിവസവും വ്യത്യസ്തമായ നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളിൽ നമ്മൾ കാണാറുള്ളത്.
നമ്മൾ കാണുന്ന വീഡിയോകളിലെ പല കാര്യങ്ങളും ചിലപ്പോൾ നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചിലപ്പോൾ അത്ഭുതപ്പെടുത്തുകയും സങ്കടപ്പെടുത്തുകയും ചെയ്യാറുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി ഏറ്റവും അധികം വൈറലാകുന്ന ഒരു വിഭാഗമാണ് വിവാഹ വീഡിയോകൾ. വിവാഹ വേദികളിൽ നടക്കുന്ന രസകരമായ സംഭവങ്ങൾ അടുത്തിടെയായി സമൂഹ മാധ്യമങ്ങളിൽ തരംഗമാകാറുണ്ട്. അത്തരത്തിലൊരു കല്യാണ വീഡിയോ എങ്ങനെ വൈറലാകുന്നു എന്നത് നോക്കാം.
വിവാഹ വേദിയിൽ വച്ച് വധു വരനെ തല്ലുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. വരൻ വരണമാല്യം അണിയിച്ചതിന് പിന്നാലെ പ്രകോപിതയായ വധു വരനെ തല്ലുകയും പിന്നീട് വേദിയിൽ നിന്ന് ദേഷ്യപ്പെട്ട് ഇറങ്ങി പോകുന്നതുമാണ് ദൃശ്യത്തിലുള്ളത്. ഉത്തർപ്രദേശിലെ ഹമിർപൂർ ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്. നൂറ് കണക്കിന് അതിഥികൾ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ നിൽക്കുന്ന വരനെയും അതിഥികളെയും വീഡിയോയിൽ കാണാൻ കഴിയും.
വധുവിന് വരനെ ഇഷ്ടമല്ലെന്നാണ് വീഡിയോ കണ്ടാൽ തോന്നുന്നത്. എന്നാൽ, കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല. സംഭവത്തിന് പിന്നാലെ വരന്റെയും വധുവിന്റെയും കുടുംബക്കാർ തമ്മിൽ നേരിയ സംഘർഷം ഉണ്ടായതായും പോലീസ് ഇടപെട്ടാണ് സ്ഥിതി നിയന്ത്രണത്തിലാക്കിയതെന്നും റിപ്പോർട്ടുണ്ട്. തുടർന്ന് പ്രശ്നം ഒത്തുതീർപ്പിലാക്കുകയും വിവാഹം നടക്കുകയും ചെയ്തു.
ബെനറസിയ എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അതേസമയം സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്ന് നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. വീഡിയോ കണ്ട് വ്യത്യസ്ത അഭിപ്രായങ്ങളാണ് വരുന്നത്. വധു ചെയ്തത് തെറ്റാണ് എന്നാണ് ഉപയോക്താക്കളിൽ കൂടുതൽ പേരും കമന്റ് ചെയ്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...