Amrin Bhatt Death: കശ്മീരി ടീവി താരം അമ്രീൻ ഭട്ട്  ഭീകരരുടെ വെടിയേറ്റ് മരിച്ചു. ബുദ്ഗാമിലെ വീട്ടിൽ ബുധനാഴ്ച രാത്രിയാണ് സംഭവം.ആക്രമണത്തിൽ അമ്രീൻ ഭട്ടിന്റെ മരുമകനും പരിക്കേറ്റു. ഹിഷൂര മേഖലയിലായിരുന്നു ഭീകരരുടെ കടന്നു കയറ്റം.


COMMERCIAL BREAK
SCROLL TO CONTINUE READING

ആക്രമണം നടത്തുമ്പോൾ അമ്രീൻ ഭട്ട് വീട്ടിലുണ്ടായിരുന്നുവെന്നാണ് വിവരം. വെടിയേറ്റ ഉടൻ അമ്രീനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. അതേ സമയം അക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.


ALSO READ : Cooking Oil Price: സാധാരണക്കാര്‍ക്കൊരു സന്തോഷവാര്‍ത്ത...!! ഭക്ഷ്യഎണ്ണയുടെ വില കുറയ്ക്കാന്‍ ശക്തമായ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍


അമ്രിൻ ഭട്ടിന്റെ മരണത്തിൽ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള  അനുശോചനം രേഖപ്പെടുത്തി സ്ത്രീകൾക്കെതിരായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം തൻറെ ട്വീറ്റിൽ പറയുന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് കാശ്മീരിൽ ഭീകരാക്രമണം 


ALSO READ : കപില്‍ സിബലും കോണ്‍ഗ്രസിനെ കൈവിട്ടു; അഭയം എസ്പിയില്‍... രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ചു


ഒരു നടി എന്നതിനേക്കാൾ ഒരു ഗായിക കൂടിയായിരുന്നു അമ്രീൻ. തന്റെ വീഡിയോകളും അമ്രീൻ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യാറുണ്ടായിരുന്നു. ടിക് ടോക്കിലും അമ്രീന് ആരാധകരുണ്ടായിരുന്നു


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.