Pune: കുട്ടികള്‍ക്കായുള്ള ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്കൂളില്‍ ധാന്യത്തിന് പകരം എത്തിച്ചത് കാലിത്തീറ്റ...!! 


COMMERCIAL BREAK
SCROLL TO CONTINUE READING

മഹാരാഷ്ട്രയിലെ  (Maharshtra)പൂനെയിലുള്ള  (Pune) ഒരു സര്‍ക്കാര്‍ സ്കൂളിലാണ് ഞെട്ടിക്കുന്ന ഈ സംഭവം.  പൂനെ മുന്‍സിപ്പല്‍   കോര്‍പറേഷനാണ്  സ്കൂളിന്‍റെ നടത്തിപ്പ് ചുമതല. ഈ വർഷം ജനുവരി 15 വരെ 3,285 കോടി രൂപയാണ്  പൂനെ മുനിസിപ്പൽ കോർപ്പറേഷന്‍  വരുമാനം സ്വരൂപിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 


എന്നാല്‍,  പൂനെ മുനിസിപ്പൽ കോർപ്പറേഷന്‍റെ കീഴിലുള്ള സ്കൂളില്‍  കാലിത്തീറ്റ എത്തിച്ച സംഭവം ഏറെ വിവാദത്തിന് വഴി തെളിച്ചിരിയ്ക്കുകയാണ്.  


ഈ ആഴ്ച ആദ്യമാണ്  പൂനെയിലെ സ്കൂൾ നമ്പർ 58ലേയ്ക്ക്   ഉച്ചഭക്ഷണത്തിനായി  വിതരണം ചെയ്യേണ്ട ഭക്ഷ്യവസ്തുക്കളുടെ ചരക്ക്  എത്തിയത്.  എന്നാല്‍,  ചരക്ക് പരിശോധിച്ച അധികൃതര്‍ കണ്ടത് ധന്യങ്ങള്‍ക്ക് പകരം കാലിത്തീറ്റയായിരുന്നു.   


കാലിത്തീറ്റ നിറച്ച ബാഗുകളില്‍  'ന്യൂട്രി റിച്ച് പശു അഹാർ'  (Nutri Rich Pashu Aahar) എന്നായിരുന്നു ലേബല്‍'.  സംഭവം വിവാദമായതോടെ  അന്വേഷണം പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.  


കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനായി കാലിത്തീറ്റ എത്തിച്ചു നല്‍കിയ സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് പൂനെ മേയര്‍ മുരളീധര്‍ മൊഹോല്‍ പ്രതികരിച്ചു. ഉച്ചഭക്ഷണം  വിതരണം ചെയ്യേണ്ട ഉത്തരവാദിത്വമാണ്  ജില്ലാഭരണകൂടത്തിന്, സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് തക്കശിക്ഷ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.


Also read: മഹരാഷ്ട്രയിൽ കെമിക്കൽ ഫാക്ടറിയിൽ പൊട്ടിത്തെറി, നാല് തൊഴിലാളികൾക്ക് അതിദാരുണാന്ത്യം


കോവിഡ്  വ്യാപിച്ച സാഹചര്യത്തില്‍ സ്കൂളുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണം വീടുകളിലെത്തിച്ച്‌ നല്‍കണമെന്നാണ് മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ ഉത്തരവ്. ഉച്ചഭക്ഷണം വിതരണം ചെയ്യേണ്ട  ചുമതല  ജില്ലാഭരണകൂടത്തിനാണ് സര്‍ക്കാര്‍ നല്‍കിയിരിയ്ക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.