Mumbai : Maharashtra ലെ Ratnagiri ജില്ലയിൽ Chemical Factory ലുണ്ടായ ഇരട്ട സ്ഫോടനം. രണ്ട് വട്ടം ഉണ്ടായ പൊട്ടിത്തെറിയിൽ നാല് തെഴിലാളികൾക്ക് അതിദാരുണാന്ത്യം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
Maharashtra: Four people died and one critically injured in an explosion at a chemical factory in an industrial area in Ratnagiri district today. pic.twitter.com/0xw7WbcqLB
— ANI (@ANI) March 20, 2021
പൊട്ടിത്തെറി ഉണ്ടായപ്പോൾ ഏകദേശ 40 തൊഴിലാളികൾ ഫാക്ടറിക്കുള്ളിൽ അകപ്പെട്ട് കിടക്കുകയായിരുന്നു. പിന്നീട് ഫയർ ഫോഴ്സും പൊലീസുമെത്തി അകപ്പെട്ട തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിച്ചു. പരിക്കേറ്റ തൊഴിലാളികളെ ഉടൻ തന്നെ സമീപത്തെ സർക്കാർ അശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ചിലരെ മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ALSO READ : Delhi-Lucknow Shatabdi Express ന് തീപിടിച്ചു, ആളപായമില്ല- Video
ഫയർ ഫോഴ്സെത്തി സ്ഫോടനം നടന്നെടുത്തെ അഗ്നി ബാധ നിയന്ത്രണ വിധേയമാക്കി. തീ പൂർണമായും അണയ്ക്കാനുള്ള ശ്രമം തുടർന്നു വരികയാണ്. പ്രഥമിക അന്വേഷണ പ്രകാരം ഫാക്ടറിക്കുളിലെ ബോയ്ലർ അമിത ചൂടായതിനെ തുടർന്നാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് കരുതപ്പെടുന്നു. യഥാർഥ കാരണമെന്താണ് അന്വേഷിച്ചു വരികയാണ്.
ALSO READ : Covid-19: കോവിഡിന്‍റെ രണ്ടാം വരവില്‍ പകച്ച് മഹാരാഷ്ട്ര, കഴിഞ്ഞ 24 മണിക്കൂറില്‍ 23,179 രോഗികള്‍
ഗരാഡ കെമിക്കൽസ് എന്ന ഫാക്ടറിയിലാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. രാവിലെ ഒമ്പത് മണിയോടെയാണ് അപകടം സംഭവിക്കുന്നത്. ഉടൻ തന്നെ നിരവധി ഫയർ ഫോഴ്സ് യൂണിറ്റുകൾ അപകടം ഉണ്ടായ സ്ഥലത്തേക്കെത്തിയിരുന്നു. അടുത്തിടെ രന്താഗിരി ഇൻഡസ്ട്രീയൽ പ്രദേശത്തുണ്ടാകുന്ന ആറാമത്തെ അപകടമാണിതെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...