CISF കേന്ദ്രത്തിൽ നിന്ന് 11 വയസ്സുകാരന് തലയ്ക്ക് വെടിയേറ്റു; കുട്ടിയുടെ നില ഗുരുതരം
കുടുംബ വീട്ടിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് കുട്ടിയുടെ തലയ്ക്ക് വെടിയേൽക്കുന്നത്. ഷൂട്ട് റേഞ്ചിന് കുറച്ച് അധികം ദൂരെയാണ് കുട്ടിയുടെ കുടുംബ വീട് സ്ഥിതി ചെയ്യുന്നത്.
തഞ്ചാവൂർ : സിഐഎസ്എഫ് (CISF) ഉദ്യോഗസ്ഥരുടെ ഷൂട്ടിങ് റേഞ്ച് കേന്ദ്രത്തിൽ നിന്ന് 11 വയസ്സുകാരന്റെ തലയ്ക്ക്ത വെടിയേറ്റു. തമിഴ്നാട് പുതുക്കോട്ടയിലാണ് (Pudukkottai) സംഭവം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തഞ്ചാവൂർ മെഡിക്കൽ കോളേജിലേക്ക് പ്രവേശിപ്പിച്ചു.
പുതുക്കോട്ട നാരതമലയിലെ സിഐഎസ്എഫ് കേന്ദ്രത്തിൽ സ്നിപ്പർ പരിശീലനം വേളിയിലാണ് അബദ്ധത്തിൽ കുട്ടിക്ക് വെടിയേൽക്കുന്നതെന്നാണ് തമിഴ് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കോതമംഗലപ്പട്ടി കലൈസെൽവന്റെ മകൻ കെ.പുകഴേന്തിക്കാണ് വെടിയേറ്റത്.
ALSO READ : നാഗാലാന്റിൽ സുരക്ഷാ സേനയുടെ വെടിയേറ്റ് 13 പേർ കൊല്ലപ്പെട്ടു; രണ്ട് പേർക്ക് പരിക്ക്
കുടുംബ വീട്ടിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് കുട്ടിയുടെ തലയ്ക്ക് വെടിയേൽക്കുന്നത്. ഷൂട്ട് റേഞ്ചിന് കുറച്ച് അധികം ദൂരെയാണ് കുട്ടിയുടെ കുടുംബ വീട് സ്ഥിതി ചെയ്യുന്നത്.
കുട്ടിയുടെ തലയിൽ തറച്ച് കയറിയ ബുള്ളെറ്റ് പുറത്തെടുക്കാനുള്ള ശ്രമം തുടർന്ന് വരികയാണ്. അതേസമയം സംഭവത്തിൽ സിഐഎസ്എഫ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ALSO READ : ജമ്മു കശ്മീരിൽ വൻ ഭീകര വേട്ട; 6 ഭീകരരെ സൈന്യം വധിച്ചു
സംഭവം വാർത്തയാതോടെ പുതുക്കോട്ടയിലെ സിഐഎസ്എഫിന്റെ ഷൂട്ടിങ് റേഞ്ച് ജില്ല ഭരണകൂടം അടച്ച് പൂട്ടി. കൃത്യമായി സുരക്ഷ ക്രമീകരണങ്ങൾ നടത്തിയതിന് ശേഷം മാത്രമെ ഇനി ഷൂട്ടിങ് റേഞ്ച് പ്രവർത്തിക്കാൻ അനുവദിക്കുള്ളു എന്ന് പുതുക്കോട്ട ജില്ല കലക്ടർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...