Mumbai: കോവിഡ്  മൂന്നാം തരംഗത്തിന്‍റെ ഭീഷണി  രാജ്യത്തെ  ആശങ്കപ്പെടുത്തുമ്പോള്‍  ഏറെ  അമ്പരപ്പിക്കുന്ന വാര്‍ത്തയാണ്  മുംബൈയില്‍ നിന്നും പുറത്തു വരുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മുംബൈയിലെ സെന്‍റ്  ജോസഫ് സ്കൂളിൽ 22 കുട്ടികള്‍ക്ക് ഇതിനോടകം കോവിഡ്  (Covid-19) സ്ഥിരീകരിച്ചു. ഇവരില്‍ 4 കുട്ടികള്‍ 12 വയസിന് താഴെയുള്ളവരണെന്നാണ് റിപ്പോര്‍ട്ട്.


രാജ്യത്ത്  ഭീതി വിതച്ച് കടന്നുപോയ കോവിഡ്  രണ്ടാം തരംഗത്തില്‍ കേസുകൾ കുറഞ്ഞതോടെ ഘട്ടംഘട്ടമായി  അൺലോക്ക് പ്രക്രിയ ആരംഭിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി ഒട്ടു മിക്ക സംസ്ഥാനങ്ങളും സ്കൂളുകള്‍ തുറന്നിരുന്നു. എന്നാല്‍, സ്കൂള്‍ തുറന്നത്  തെറ്റായ തീരുമാനമാണ് എന്നാണ് മുംബൈയില്‍നിന്നും പുറത്തുവരുന്ന  റിപ്പോര്‍ട്ട് തെളിയിക്കുന്നത്.  


മഹാരാഷ്ട്രയില്‍ ഇപ്പോഴും കൊറോണ കേസുകള്‍ക്ക് കുറവ് വന്നിട്ടില്ല, അതായത്  സംസ്ഥാനത്തെ സ്ഥിതി ഇപ്പോഴും ആശങ്കാ ജനകമാണ്. ദിനംപ്രതി കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യമാണ്  ഇപ്പോള്‍ മഹാരാഷ്ട്രയില്‍ ഉള്ളത്.   


Also Read: Covid 19: വീടുകളിൽ രോഗവ്യാപനം വർധിക്കുന്നു: ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് 


കൊറോണ ഏറ്റവും കൂടുതൽ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ നാല് സംസ്ഥാനങ്ങളിൽ മഹാരാഷ്ട്ര ഇപ്പോഴും തുടരുകയാണ്.  മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍   5,031  കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 


എന്നാല്‍, കോവിഡ് വ്യാപനത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് കേരളമാണ്.  കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍  30,007 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.