New Delhi: രാജ്യത്ത്  കൊറോണ വൈറസിന്‍റെ   രണ്ടാം തരംഗം  (Covid Second Wave) അതി രൂക്ഷമാവുകയാണ്. ഓരോ  ദിവസവും ലക്ഷക്കണക്കിന്‌ ആളുകളാണ്   വൈറസ് ബാധിതരാവുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ദിവസവും ആയിരക്കണക്കിന് ആളുകളാണ് മരണത്തിന് കീഴടങ്ങുന്നത്. പല സംസ്ഥാനങ്ങളിലും സ്ഥിതി അതീവ ഭയാനകമാണ്.   ദിനംപ്രതി രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതോടെ പല സംസ്ഥാനങ്ങളിലും  ആരോഗ്യ മേഘല  ഏറെ പ്രതിസന്ധിയിലാണ്.  


ഇതിനിടെ , ഇന്ത്യയിലെ വൈറസ് വ്യാപനം  സംബന്ധിച്ച  ലോകാരോഗ്യ സംഘടനയുടെ  (World Health Organisation - WHO) പ്രസ്താവന എല്ലാവരേയും ആശങ്കപ്പെടുത്തുന്നു.


ഇന്ത്യയിൽ അണുബാധ തടയുക  ദുഷ്ക്കരം


ഇന്ത്യയിൽ കൊറോണ തടയുക   ഏറെ  ദുഷ്ക്കരമാണ് എന്നാണ്  എന്നാണ്  ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ലോകാരോഗ്യ സംഘടനയുടെ  Emergency വിഭാഗം  ഡയറക്ടർ മൈക്ക് റയാൻ (Mike Ryan) ആണ് ഇപ്രകാരം അഭിപ്രായപ്പെട്ടത്.  


"ഇന്ത്യയില്‍  കൊറോണ സംക്രമണം തടയുക എളുപ്പമല്ല. അണുബാധ നിയന്ത്രിക്കാൻ   സാധിക്കുന്ന മാര്‍ഗ്ഗങ്ങളെല്ലാം സ്വീകരിക്കേണ്ടിയിരിയ്ക്കുന്നു.  ഇന്ത്യൻ സർക്കാരും ഇതിന് പ്രതിജ്ഞാബദ്ധമാണ്.  കൊറോണ അണുബാധ തടയാൻ,  Night  Curfew, Lockdown തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ പല സംസ്ഥാനങ്ങളിലും   ഏർപ്പെടുത്തിയിട്ടുണ്ട്, എങ്കിലും കൂടുതല്‍ കര്‍ശനമായ നടപടികളിലേയ്ക്ക് കടക്കേണ്ടി യിരിയ്ക്കുന്നു," അദ്ദേഹം പറഞ്ഞു.


Also Read: ആരാധനാലയങ്ങളിൽ അഞ്ച് പേരിൽ അധികം കൂടരുത്, മലപ്പുറത്ത് പ്രതിഷേധവുമായി മുസ്ലീം സംഘടനകൾ


കൊറോണ വ്യാപനം  രാജ്യത്ത് ഭയാനകമായ അവസ്ഥയിലേയ്ക്ക് നീങ്ങുകയാണ്.  പല സംസ്ഥാനങ്ങളിലെയും ആരോഗ്യ മേഘല ഏറെ പ്രതിസന്ധികള്‍ നേരിടുകയാണ്.  ആശുപത്രികളില്‍  ഓക്സിജന്‍റെ അഭാവം,  ബെഡ്, ICU, വെന്‍റിലേറ്റര്‍ തുടങ്ങിയവയുടെ അഭാവം ഏറെ ഗുരുതരമായ അവസ്ഥയാണ്‌ സൃഷ്ടിക്കുന്നത്.      


Also Read: Kerala COVID Update : കേരളത്തിലും കോവിഡ് പ്രതിസന്ധി അതിരൂക്ഷം, രോഗ വ്യാപനം മുപ്പതിനായരത്തിലേക്ക്


അതേസമയം, കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത്    3,32,730 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.    2,263 പേരുടെ മരണം കോവിഡ് മൂലം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്.  ഇതോടെ  രാജ്യത്ത്  കൊറോണ മൂലം മരിച്ചവരുടെ എണ്ണം 1,86,920 ആയി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.