ക്ലാസിൽ വച്ച് അഞ്ചാം ക്ലാസുകാരിയുടെ വസ്ത്രം അഴിപ്പിച്ച അധ്യാപകനെ സസ്‌പെന്റ് ചെയ്തു
മധ്യപ്രദേശിലെ സഹ്ദോൽ ജില്ലയിലാണ് സംഭവം നടന്നത്. ക്ലാസ്സിലെ കുട്ടികൾക്ക് മുന്നിൽ വെച്ചാണ് സംഭവം നടന്നത്.
ക്ലാസിൽ വെച്ച് അഞ്ചാം ക്ലാസുക്കാരിയുടെ വസ്ത്രം അഴിപ്പിച്ച അധ്യാപകനെ സസ്‌പെന്റ് ചെയ്തു. വസ്ത്രത്തിന് വൃത്തിയില്ലെന്ന് പറഞ്ഞാണ് അധ്യാപകൻ നിർബന്ധിച്ച് കുട്ടിയുടെ മേൽ വസ്ത്രം അഴിപ്പിച്ചത്. കൂടാതെ അടിവസ്ത്രം മാത്രം ധരിച്ച് ക്ലാസ്സിലിരിക്കാൻ വിദ്യാർഥിനിയെ നിർബന്ധിതയാക്കുകയും ചെയ്തു. മധ്യപ്രദേശിലെ സഹ്ദോൽ ജില്ലയിലാണ് സംഭവം നടന്നത്. ക്ലാസ്സിലെ കുട്ടികൾക്ക് മുന്നിൽ വെച്ചാണ് സംഭവം നടന്നത്. കൂടാതെ സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.
ഷര്‍വാൻ കുമാര്‍ ത്രിപാതി എന്ന അധ്യാപകനെയാണ് സംഭവത്തിൽ സസ്‌പെന്റ് ചെയ്തത്. ട്രൈബൽ അഫയേഴ്സ് ഡിപാര്‍ട്ട്മെന്റിന്റെ പ്രൈമറി സ്കൂളിലെ അധ്യാപകനാണ് ഷര്‍വാൻ കുമാര്‍ ത്രിപാതി. വിദ്യാർഥിനിയുടെ വസ്ത്രം അവിടെ വെച്ച് തന്നെ അധ്യാപകൻ കഴുകിച്ച് ഉണക്കിയാണ് കുട്ടിയെ ധരിക്കാൻ അനുവദിച്ചത്. വസ്ത്രം ഉണങ്ങുന്നത് വരെ 2 മണിക്കൂറോളം നേരമാണ് വിദ്യാർഥിനി വസ്ത്രം ഇല്ലാതെ ക്ലാസ്സിൽ ഇരുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിച്ചത്.
സംഭവത്തിന്റെ ചിത്രങ്ങൾ അധ്യാപകൻ തന്നെ ഗോത്രകാര്യ വകുപ്പിന്റേയും മറ്റു ചില വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും പങ്കുവെച്ചിരുന്നു. സ്വച്ഛ മിത്ര എന്ന അടികുറുപ്പോടെയാണ് അധ്യാപകൻ ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ഈ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഈ ചിത്രങ്ങൾ വാൻ തോതിൽ പ്രചരിക്കുകയും ആളുകൾ പ്രതിഷേധവുമായി എത്തുകയുമായിരുന്നു. ഇതിനെ തുടർന്നാണ് അധ്യാപകനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.