ബീഹാറിൽ ഗംഗാ നദിയിൽ അഴുകിയ നിലയിൽ 45 ജഡങ്ങൾ കണ്ടെത്തി, കോവിഡ് ബാധിതരുടെയെന്ന് സംശയം
പ്രദേശിക കാവൽക്കാർ അറിയിച്ചത് പ്രകാരം 15 മൃതദേഹങ്ങൾ നദിയിൽ നിന്ന് കണ്ടെത്തിയെന്നും സമീപ പ്രദേശങ്ങളിലാരുന്നു ആരും ഇത്രയും തോതിൽ മരണപ്പെട്ടിട്ടില്ലെയെന്നും ചൗസ ബിഡിഒ അശോക് കുമാർ
Patna : കോവിഡ് ബാധിച്ച് മരിച്ചവരുടെ എന്ന് സംശയിക്കുന്ന 50 ഓളം വരുന്ന മൃതദേഹങ്ങൾ ബീഹാറിൽ (Bihar) ഗംഗാ നദിയിൽ (River Ganga) കണ്ടെത്തിയതായി റിപ്പോർട്ട്. ഉത്തർപ്രദേശ് (Uttar Pradesh) അതിർത്തിയിലെ ബുക്സാറിലെ ചൗസയിലാണ് അഴകിയ മൃതദേഹങ്ങൾ കണ്ടെത്തിയിരിക്കുന്നത്.
പ്രദേശിക കാവൽക്കാർ അറിയിച്ചത് പ്രകാരം 15 മൃതദേഹങ്ങൾ നദിയിൽ നിന്ന് കണ്ടെത്തിയെന്നും സമീപ പ്രദേശങ്ങളിലാരുന്നു ആരും ഇത്രയും തോതിൽ മരണപ്പെട്ടിട്ടില്ലെയെന്നും ചൗസ ബിഡിഒ അശോക് കുമാർ വാർത്ത ഏജൻസിയായ പിടിഐയോട് പറഞ്ഞു.
ALSO READ : Covid19 Crisis: നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി PM Modi
ഉത്തർ പ്രദേശിലെ പല ജില്ലകളും ഗംഗാ നദിക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. പലപ്പോഴും മൃതദേഹങ്ങൾ യാതൊരു കാരണമില്ലാതെ നദിയിലേക്ക് തള്ളാറുണ്ട്. ഇവ കോവിഡ് ബാധിതരുടെ മൃതദേഹങ്ങളാണ് തങ്ങൾക്ക് സ്ഥിരീകരിക്കാൻ സാധിക്കില്ല. മൃതദേഹങ്ങൾ അഴുകിയ നിലയിലാണ്. എന്നിരുന്നാസലും ജില്ലയിലെ ഇത് സംബന്ധിച്ചുള്ള എല്ലാ മുൻകരുതിലുകൾ എടുത്തിട്ടുണ്ട്, ഇവയെല്ലാം കൃത്യമായി മറവ് ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.
ALSO READ : സ്വകാര്യ ആശുപത്രികളുടെ കൊള്ള അവസാനിപ്പിക്കാൻ നടപടി; കൊവിഡ് ചികിത്സ നിരക്ക് നിശ്ചയിച്ച് സർക്കാർ
100ൽ അധികം മൃതദേഹങ്ങൾ ഇവിടെ നിന്ന് ലഭിച്ച് എന്ന് വാർത്ത മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...