Maternal and Child Death: മാതൃ-ശിശു മരണം സംബന്ധിക്കുന്ന ഞെട്ടിക്കുന്ന  കണക്കുകള്‍ പുറത്തുവിട്ട് ഐക്യരാഷ്ട്ര സഭ.  മാതൃ ശിശു മരണങ്ങളും, ചാപിള്ള ജനനങ്ങളും ഏറ്റവും കൂടുതല്‍ നടക്കുന്നത് ഇന്ത്യയിലാണ് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  BJP on Exit Poll: കർണാടകയിൽ തൂക്കു നിയമസഭ ഉണ്ടാവില്ല, എക്‌സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി ബിജെപി 


ഇന്‍റര്‍നാഷണല്‍ മെറ്റേണല്‍ ന്യൂബോണ്‍ ഹെല്‍ത്ത് സമ്മേളനത്തിലാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്. ഐക്യരാഷ്ട്രസസഭ, ലോകാരോഗ്യ സംഘടന, യൂനിസെഫ് എന്നീ സംഘടനകള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലുള്ള കണക്കുകളാണ് പുറത്ത് വന്നത്.


Also Read:  Horoscope Today May 11: ഒരു വിഷയത്തിലും പെട്ടെന്ന് തീരുമാനം എടുക്കരുത്, ഈ 4 രാശിക്കാർക്ക് വലിയ നഷ്ടം ഉണ്ടാകാം, ഇന്നത്തെ നിങ്ങളുടെ ദിവസം എങ്ങിനെ? 


കണക്കുകള്‍ അനുസരിച്ച്  ലോകത്ത് സംഭവിക്കുന്ന 60 ശതമാനം മാതൃ ശിശു മരണങ്ങളും 10 രാജ്യങ്ങളിലായാണ് സംഭവിക്കുന്നത്‌. ഈ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ!!  
 
ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച്  ആഫ്രിക്കയിലും ദക്ഷിണേഷ്യയിലുമാണ് ഏറ്റവും കൂടുതല്‍ മാതൃ ശിശു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 2020-21 വര്‍ഷത്തില്‍ ലോകത്ത് ആകെ 45 ലക്ഷം മാതൃ ശിശു മരണങ്ങളാണ് നടന്നത്.  അതായത്, 2,90,000 സ്ത്രീകള്‍ പ്രസവ സമയത്ത് മരിച്ചു.  19 ലക്ഷം കുഞ്ഞുങ്ങള്‍ അമ്മയുടെ ഉദരത്തില്‍ തന്നെ മരിച്ചിരുന്നു.  23 ലക്ഷം നവജാത ശിശുക്കള്‍ മരിച്ചു.  


ഇന്ത്യയില്‍ ഈ സമയത്ത് 7.88 ലക്ഷം മാതൃ ശിശു മരണങ്ങളാണ്  സംഭവിച്ചത്. 2.3 ലക്ഷം ശിശുമരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ചാപിള്ളകളുടെ എണ്ണം പത്ത് ലക്ഷത്തിലധികമാണ്. 


റിപ്പോര്‍ട്ട് അനുസരിച്ച് 2015 മുതലാണ് മാതൃ ശിശു മരണ നിരക്കില്‍ ക്രമാതീതമായ വര്‍ദ്ധന ഉണ്ടായത്. 2000 മുതല്‍  2015 വരെ മാതൃ ശിശു മരണനിരക്കില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു.


ലോക ജന സംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിലാണ് ലോകത്തെ ജനനങ്ങളില്‍ 17 ശതമാനവും  നടക്കുന്നത്.  നൈജീരിയ, പാക്കിസ്ഥാന്‍, കോംഗോ, ഏതോപ്യ, ബംഗ്ലാദേശ്, ചൈന എന്നിവയാണ് ഇന്ത്യയ്ക്ക് തൊട്ടുപിന്നില്‍. സബ് സഹാറന്‍ ആഫ്രിക്കയും മധ്യ ദക്ഷിണേഷ്യയുമാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നേരിടുന്ന മറ്റ് പ്രദേശങ്ങള്‍.


മാതൃ ശിശു മരണ കണക്കുകള്‍ വിലയിരുത്തിയ ഐക്യരാഷ്ട്ര സഭ പ്രശ്‌നബാധിത പ്രദേശങ്ങളിലേയ്ക്ക് കൂടുതല്‍ ആരോഗ്യ സംവിധാനങ്ങള്‍ എത്തിച്ചാല്‍ മാത്രമേ പുരോഗതിയുണ്ടാവുകയുള്ളൂ എന്നും നിരീക്ഷിച്ചു. പഠനം പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച്  
ആഫ്രിക്കയിലും ദക്ഷിണേഷ്യയിലും ഗര്‍ഭവതികലായ എട്ടില്‍ നാല് സ്ത്രീ പോലും ഗര്‍ഭകാല പരിശോധനകള്‍ നടത്തുന്നില്ല. കൂടാതെ, ഗര്‍ഭ കാലത്തും പ്രസവസമയത്തും പ്രസാവനന്തരവും അമ്മയ്ക്കും കുഞ്ഞിനും വേണ്ട രീതിയിലുള്ള പരിചരണം ലഭിക്കാത്തതിന്‍റെ ഫലമായാണ് മരണനിരക്കില്‍ ഇത്തരത്തില്‍ വര്‍ദ്ധന ഉണ്ടായിരിയ്ക്കുന്നത്. 


ഈ സാഹചര്യത്തില്‍ അടിയന്തരമായി ജീവന്‍ രക്ഷാ ഇടപെടലുകള്‍ നടപ്പിലാക്കിയാല്‍ മാത്രമേ ഈ കണക്കുകളില്‍ കുറവ് വരുത്താനാകൂ എന്നും സമ്മേളനത്തില്‍ അഭിപ്രായമുയർന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.