UP Illegal Madrasas: ഉത്തർപ്രദേശിലെ നിയമവിരുദ്ധ മദ്രസകളുടെ ശൃംഖല വെളിപ്പെടുത്തുന്ന ഒരു വലിയ കണ്ടെത്തലുമായി യോഗി ആദിത്യനാഥ് സർക്കാർ. സംസ്ഥാനത്തെ നിയമവിരുദ്ധ മദ്രസകള്‍ കണ്ടെത്തുന്നതിനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്‍റെ (Special Investigation Team (SIT) റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Women's Day 2024 Horoscope: രാശി അനുസരിച്ച് നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യനായ പങ്കാളി ആരാണ്?


ഉത്തർപ്രദേശ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം സംസ്ഥാനത്തെ അനധികൃത മദ്രസകൾ പരിശോധിച്ച് സമഗ്രമായ റിപ്പോർട്ട് ഭരണകൂടത്തിന് സമർപ്പിച്ചു. അതനുസരിച്ച് ഉത്തർപ്രദേശിൽ 13,000 അനധികൃത മദ്രസകൾ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്‌. ഈ മദ്രസകൾ അടച്ചുപൂട്ടാനും എസ്ഐടി ശുപാർശ ചെയ്തു.


Also Read: Padmaja Venugopal Bjp Entry: പോസ്റ്റുകളെല്ലാം മുക്കി, പത്മജ ബിജെപിയിലേക്ക് തന്നെ?


Zee News പങ്കുവയ്ക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ഇത്തരത്തില്‍ കണ്ടെത്തിയ നിയമവിരുദ്ധ മദ്രസകളിൽ ഭൂരിഭാഗവും നേപ്പാൾ അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഗൾഫ് രാജ്യങ്ങളിൽ നിന്ന് ലഭിക്കുന്ന ധന സഹായമാണ് ഇവയുടെ നിര്‍മ്മാണത്തിന് സഹായകമാവുന്നത്‌ എന്നാണ് പറയപ്പെടുന്നത്‌. 


മഹാരാജ് ഗഞ്ച്, ശ്രാവസ്തി, ബഹ്റൈച്ച് എന്നിവയുൾപ്പെടെ നേപ്പാളുമായി അതിർത്തി പങ്കിടുന്ന ഏഴ് ജില്ലകളിലാണ് ഇത്തരം അനധികൃത മദ്രസകളിൽ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത്. ഓരോ അതിർത്തി ജില്ലയിലും ഇത്തരത്തിലുള്ള 500-ലധികം മദ്രസകളുണ്ട്, ഇത് അന്താരാഷ്ട്ര അതിർത്തിയുമായുള്ള സാമീപ്യത്തെക്കുറിച്ച് ആശങ്ക ഉയർത്തുന്നു.


എസ്ഐടി ഈ മദ്രസകളിൽ നിന്ന് സാമ്പത്തിക രേഖകൾ തേടിയിരുന്നു. എന്നാല്‍, ഇവയില്‍ മിക്കവയും അവരുടെ വരുമാനത്തിന്‍റെയും ചെലവിന്‍റെയും വ്യക്തമായ കണക്ക് നൽകുന്നതിൽ പരാജയപ്പെട്ടു, ഇത്  വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിർമ്മാണത്തിലൂടെ തീവ്രവാദത്തിന് ഫണ്ട് വകമാറ്റുന്ന രഹസ്യ ഗൂഢാലോചനയുടെ സംശയത്തിന് ആക്കം കൂട്ടുന്നു. 


കൂടാതെ, പല വിവരങ്ങളും പ്രത്യേക അന്വേഷണ സംഘത്തിന്‍റെ സംശയത്തിന് ആക്കം കൂട്ടുന്നു. അതായത്, പല മദ്രസകളും സംഭാവന നൽകിയാണ് നിർമ്മിച്ചതെന്ന് അവകാശപ്പെടുമ്പോൾ, സംഭാവന നൽകിയവരുടെ പേരുകൾ വെളിപ്പെടുത്താൻ അധികൃതര്‍ക്ക് കഴിഞ്ഞില്ല. 


മൊത്തം 23,000 മദ്രസകളാണ് എസ്ഐടിയുടെ അന്വേഷണത്തിൽ ഉള്‍പ്പെട്ടത്. ഇതില്‍  5,000 മദ്രസകള്‍ക്ക് താൽക്കാലിക അംഗീകാരമുള്ളതായി കണ്ടെത്തി. ചിലത് കഴിഞ്ഞ 25 വർഷമായി അക്രഡിറ്റേഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു.


അതിർത്തി ജില്ലകളില്‍ സ്ഥിതിചെയ്യുന്ന ഏകദേശം 80 മദ്രസകൾക്ക് വിദേശ സ്രോതസ്സുകളിൽ നിന്ന് ഏകദേശം 100 കോടി രൂപയുടെ ധനസഹായം ലഭിച്ചതായി എസ്ഐടി അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. ഇത് ഗൗരവമായി കണ്ട് സംസ്ഥാനത്തെ എല്ലാ മദ്രസകളുടെയും പ്രവർത്തനങ്ങളെക്കുറിച്ച് സമഗ്രവും സൂക്ഷ്മവുമായ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ എസ്ഐടിയെ ചുമതലപ്പെടുത്തിയിരുന്നു. ഇത് ഇത്തരം മതസ്ഥാപനങ്ങളെ സാമ്പത്തികമായി പിന്തുണയ്ക്കുന്ന  സ്രോതസ്സുകളുടെ ആധികാരികതയെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തുന്നു. ഇവര്‍ക്ക് ലഭിക്കുന്ന വിദേശ ഫണ്ടിന്‍റെ ദുരുപയോഗ സാധ്യതയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് ഈ നിർദ്ദേശം. 


സംസ്ഥാനത്ത് പ്രവത്തിക്കുന്ന ഇത്തരം അനധികൃത മദ്രസകള്‍ക്കെതിരെ യോഗി സര്‍ക്കാര്‍ കര്‍ശന നടപടി കൈക്കൊള്ളുമെന്നാണ്  റിപ്പോര്‍ട്ട്.  



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.