Padmaja Venugopal Bjp Entry: പോസ്റ്റുകളെല്ലാം മുക്കി, പത്മജ ബിജെപിയിലേക്ക് തന്നെ?

Padmaja Venugopal Bjp Entry: തനിക്ക് വാഗ്ദാനം ചെയ്ത രാജ്യസഭാ സീറ്റ നൽകാതിരുന്നത്, തുടർച്ചയായുള്ള അവഗണ എന്നിവയാണ് പത്മജയെ ചൊടിപ്പിച്ചതെന്നാണ് വിവരം. കോൺഗ്രസ്സ് അനുനയ നീക്കവുമായി രംഗത്തുണ്ടെങ്കിലും....

Written by - Zee Malayalam News Desk | Last Updated : Mar 7, 2024, 09:08 AM IST
  • ഡൽഹിയിലെത്തി ബിജെപി നേതാക്കളുമായി പത്മജ ചർച്ച നടത്തിയേക്കുമെന്നാണ് വിവരം
  • ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കുമെന്നും ചില വിവരങ്ങളുണ്ട്
  • കോൺഗ്രസ്സ് അനുനയ നീക്കവുമായി രംഗത്തുണ്ടെങ്കിലും പത്മജ ഇതിനൊന്നും വഴങ്ങുന്നില്ല
Padmaja Venugopal Bjp Entry: പോസ്റ്റുകളെല്ലാം മുക്കി, പത്മജ ബിജെപിയിലേക്ക് തന്നെ?

തൃശ്ശൂർ: അഭ്യൂഹങ്ങൾക്കെല്ലാം വിരാമമിട്ട് ഒടുവിൽ പത്മജ ബിജെപിയിലേക്ക് തന്നെയെന്ന് സൂചന. നേരത്തെ ഇത് സംബന്ധിച്ച് പത്മജ ഫേസ്ബുക്കിൽ പങ്ക് വെച്ച പോസ്റ്റുകളും ഡിലീറ്റ് ചെയ്തു. താൻ ബിജെപിയിലേക്ക് പോകുമെന്നത് വളച്ചൊടിച്ചു എന്നായിരുന്നു ബുധനാഴ്ച പത്മജ പറഞ്ഞത്. എന്നാൽ വ്യാഴാഴ്ച ആയപ്പോഴേക്കും ഇതിൽ വ്യക്തത വന്നിരിക്കുകയാണ്. ഡൽഹിയിലെത്തി ബിജെപി നേതാക്കളുമായി പത്മജ ചർച്ച നടത്തിയേക്കുമെന്നാണ് വിവരം. പുറത്തു വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ബിജെപി ആസ്ഥാനത്തെത്തി അംഗ്വതവം സ്വീകരിക്കുമെന്നും ചില വിവരങ്ങളുണ്ട്. എന്നാൽ ഇവയിൽ സ്ഥിരീകരണമില്ല.

തനിക്ക് വാഗ്ദാനം ചെയ്ത രാജ്യസഭാ സീറ്റ നൽകാതിരുന്നത്, തുടർച്ചയായുള്ള അവഗണ എന്നിവയാണ് പത്മജയെ ചൊടിപ്പിച്ചതെന്നാണ് വിവരം. കോൺഗ്രസ്സ് അനുനയ നീക്കവുമായി രംഗത്തുണ്ടെങ്കിലും പത്മജ ഇതിനൊന്നും വഴങ്ങുന്നില്ലെന്നാണ് സൂചനകൾ. എന്തായാലും ലോക്സഭ തിരഞ്ഞെടുപ്പ് പടിക്കൽ നിൽക്കെ പത്മജയുടെ നീക്കം രാഷ്ട്രീയ കേരളം ശ്രദ്ധയോടെയാണ് നോക്കി കാണുന്നത്. 

കോൺഗ്രസ്സിൻറെ സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ ഒരാളാണ് നിലവിൽ പത്മജ. രണ്ട് തവണ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചെങ്കിലും പത്മജക്ക് രണ്ട് വട്ടവും വലിയ പരാജയമായിരുന്നു ഫലം. 2004-ൽ മുകുന്ദപുരത്ത് നിന്നും, 2021-ൽ തൃശ്ശൂരിൽ നിന്നും നിയമസഭയിലേക്കുമാണ് പത്മജ മത്സരിച്ചത്. 

തൻറെ ബിജെപി പ്രവേശനത്തെ പറ്റി ബുധനാഴ്ച പത്മജ ഫേസ്ബുക്കിൽ പറഞ്ഞത്(6-3-2024)

താൻ ബിജെപി യിൽ പോകുന്നു എന്നൊരു വാർത്ത ഏതോ മാധ്യമത്തിൽ വന്നു എന്ന് കേട്ടു .  എവിടെ നിന്നാണ് ഇത് വന്നത് എന്ന് അറിയില്ല .എന്നോട് ഒരു ചാനൽ ചോദിച്ചപ്പോൾ ഈ വാർത്ത ഞാൻ നിഷേധിച്ചതാണ് ,ഇപ്പോഴും ഞാൻ അത് ശക്തമായി നിഷേധിക്കുന്നു .അവർ എന്നോട് ചോദിച്ചു ഭാവിയിൽ പോകുമോ എന്ന് , ഞാൻ പറഞ്ഞു ഇന്നത്തെ കാര്യമല്ലേ പറയാൻ പറ്റു നാളെ കാര്യം എനിക്ക് എങ്ങിനെ പറയാൻ പറ്റും എന്ന് തമാശ ആയി പറഞ്ഞു .അത് ഇങ്ങിനെ വരും എന്ന് വിചാരിച്ചില്ല.

 എന്തായാലും കോൺഗ്രസ്സ് പക്ഷത്ത് ഇത് സംബന്ധിച്ച് വലിയ ചർച്ചകളുണ്ടായേക്കാൻ സാധ്യതയില്ലെന്നാണ് സൂചന. എന്നാൽ കെസി വേണുഗോപാൽ അടക്കമുള്ള നേതാക്കൾ അനുനയത്തിനായി പത്മജയോട് സംസാരിച്ചുവെന്നും ചില വിവരങ്ങളുണ്ട്

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News