ന്യൂഡൽഹി: ഡൽഹി - ഷിംല ഹൈവേയില്‍ മണ്ണിടിച്ചിൽ. വെള്ളിയാഴ്ചയാണ് ഹൈവേയിൽ മണ്ണിടിച്ചിലുണ്ടായത്. ഇതേ തുടർന്ന് ​ഗതാ​ഗതം പൂർണമായും തടസപ്പെട്ടു. വലിയ മണ്ണിടിച്ചിലിൽ കൂറ്റൻ പാറക്കഷ്ണങ്ങളും ഹൈവേയിലേക്ക് പതിച്ചു. തലനാരിഴയ്ക്കാണ് കാർ യാത്രക്കാർ രക്ഷപ്പെട്ടത്. മണ്ണിടിച്ചിലിനെ തുടർന്ന് കൂറ്റൻ പാറക്കഷ്ണങ്ങൾ കാറുകൾക്ക് തൊട്ടരികിലൂടെ തെറിച്ചുപോകുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹിമാചല്‍ പ്രദേശിലെ സോളനില്‍ ദേശീയപാത അഞ്ചിലാണ് സംഭവം നടന്നത്. ഹൈവേയിലൂടെ വാഹനങ്ങള്‍ സഞ്ചരിക്കവേ കൂറ്റര്‍ പാറകള്‍ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളിലെ യാത്രക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മൂന്ന് പേര്‍ സഞ്ചരിച്ചിരുന്ന ഒരു കാറിന്റെ തൊട്ടടുത്താണ് വലിയ പാറകള്‍ വന്ന് പതിച്ചത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് നാല് വരി പാതയിലെ ഹൈവേയില്‍ ഒരു വശത്തുകൂടിയുള്ള വാഹന ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു.



ബുള്‍ഡോസറുകള്‍ എത്തിച്ച് മണ്ണും കല്ലുകളും നീക്കം ചെയ്യാൻ ശ്രമങ്ങൾ ആരംഭിച്ചു. നാല് വരി ഹൈവേയിൽ മറ്റ് പാതകളിലൂടെ ​ഗതാ​ഗതം പുന: ക്രമീകരിച്ചിട്ടുണ്ട്. റോഡിന്റെ ഒരു വശത്തുള്ള വലിയ കുന്നിന് മുകളില്‍ നിന്ന് മണ്ണും പാറക്കഷ്ണങ്ങളും താഴേക്ക് പതിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഹിമാചല്‍ പ്രദേശില്‍ പലയിടങ്ങളിലും കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.