പട്ന: മൊബൈൽ ഫോണിൽ സംസാരിച്ച് കൊണ്ട് റോഡിലൂടെ നടന്ന യുവതി മാൻഹോളിൽ വീണ്ടു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പട്നയിലെ മാലിയ മഹാദേവ് ജല്ല റോഡിലുള്ള എട്ട് അടിയോളം താഴ്ചയുള്ള മാൻഹോളിലേക്കാണ് യുവതി വീണത്. പ്രദേശത്ത് ഉണ്ടായിരുന്നവർ കൃത്യസമയത്ത് ഇടപെട്ടതിനാൽ ഇവരെ വലിയ പരിക്കുകൾ കൂടാതെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവം പരിസരത്തുണ്ടായിരുന്ന സിസിടിവി ക്യാമറയിൽ കൃത്യമായി പതിഞ്ഞിട്ടുണ്ട്. യുവതി ഫോണിൽ സംസാരിച്ചുകൊണ്ട് റോഡിലൂടെ നടക്കുന്നത് സിസിടിവിയിൽ കാണാം. വളരെ വീതി കുറഞ്ഞ ഒരു റോഡിൽ ഒരു ഓട്ടോ റിക്ഷയുടെ പുറകെ നടന്ന യുവതി മാൻഹോൾ ഉണ്ടെന്നത് ശ്രദ്ധിക്കാതെ ഫോണും വിളിച്ച് നടക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. ആ പരിസരത്തുണ്ടായിരുന്നവരുടെ കൃത്യസമയത്തുള്ള ഇടപെടലാണ് യുവതിയുടെ ജീവൻ രക്ഷിച്ചത്. 



 


“മാൻഹോളിന് ഏഴോ എട്ടോ അടി ആഴമുണ്ടായിരിക്കണം. എന്നാൽ കൃത്യസമയത്ത് യുവതിയെ രക്ഷപ്പെടുത്താൻ സാധിച്ചു, ”മുൻ പട്‌ന മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിലർ ശിവ് മേത്ത പറഞ്ഞു. അപകടത്തിന് ശേഷം ഒരാൾ സ്ലബ് കൊണ്ട് ആ മാൻഹോൾ അടയ്ക്കുകയും ചെയ്തു. നമാമി ​ഗം​ഗേ പദ്ധതിക്കായി പ്രധാന റോഡിൽ പണി നടക്കുന്നതിനലാൽ വാഹനങ്ങളെല്ലാം ഈ റോഡിലൂടെയാണ് പോകുന്നത്. ചെറിയ റോഡ് ആയതിനാൽ ഇത് മൂലം അവിടെ വലിയ തിരക്കുണ്ടാകാറുണ്ട്. 


Also Read: സംസ്ഥാനത്ത് ഇന്നും വ്യാപകമായ മഴയ്ക്ക് സാധ്യത; ജാ​ഗ്രത നിർദേശം


 


വ്യാഴാഴ്ച പട്‌നയിൽ 20 അടി താഴ്ചയുള്ള കുഴിയിൽ വീണ് പിഞ്ചുകുഞ്ഞ് മരിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ഈ സംഭവം നടക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.