ബോധരഹിതയായി ട്രെയിനിന് അടിയിലേക്ക് വീണ് യുവതി. അർജന്റീനയിലെ ബ്യൂണസ് ഐറിസിലാണ് സംഭവം. യുവതി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. റെയിൽവേ സ്റ്റേഷനിലെ സിസിടിവിയിലാണ് നടുക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. സ്റ്റേഷനിലേക്ക് എത്തുന്ന ട്രെയിനിനും ട്രാക്കിനും ഇടയിലാണ് ഇവർ വീണുപോയത്. ഉടൻ തന്നെ ട്രെയിൻ നിർത്തി. യാത്രക്കാരും റെയിൽവേ സ്റ്റേഷനിലെ ജീവനക്കാരും ചേർന്ന് യുവതിയെ പുറത്തെടുത്തു. കാൻഡല എന്ന സ്ത്രീയാണ് അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മാർച്ച് 29ന് നടന്ന ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്. 



COMMERCIAL BREAK
SCROLL TO CONTINUE READING

പെട്ടെന്ന് രക്തസമ്മർദ്ദം കുറയുകയും ബോധരഹിതയാകുകയും ചെയ്യുകയായിരുന്നുവെന്ന് യുവതി പറയുന്നു. 'എന്റെ മുന്നിലിരിക്കുന്ന വ്യക്തിയോട് എനിക്ക് ബോധം മറയുന്നതായി പറയാൻ ശ്രമിച്ചു. പിന്നീട് ഒന്നും ഓർമ്മയില്ല. ഞാൻ ട്രെയിനിൽ ഇടിച്ചത് പോലും ഓർമയില്ല. ഞാൻ ഇപ്പോഴും എങ്ങനെ ജീവിച്ചിരിക്കുന്നുവെന്ന് എനിക്കറിയില്ല. എല്ലാം ഓർത്തെടുക്കാൻ ശ്രമിക്കുകയാണ്'. ഇത് പുനർജന്മമാണെന്നും കാൻഡല പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. യുവതി ഇടറിയ കാലുകളോടെ മുന്നോട്ട് നടക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. എന്നാൽ യാത്രക്കാരുടെ ശ്രദ്ധ എത്തുന്നതിന് മുൻപേ ട്രാക്കിനും ട്രെയിനിനും ഇടയിലേക്ക് യുവതി വീണു. ഉടനെ തന്നെ ട്രെയിൻ നിർത്തിയതിനാൽ വൻ അപകടം ഒഴിവായി. കാൻഡല അപകട നില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.