Shopian Encounter : കശ്മീരിൽ നാല് ലഷ്കർ ഇ ത്വയ്ബ തീവ്രവാദികളെ സൈന്യം വധിച്ചു
സുരക്ഷ സേനയും കശ്മീർ പൊലീസ് ചേർന്ന് നടത്തിയ ഓപറേഷനിലാണ് നാല് തീവ്രവാദികളെയും വധിച്ചതെന്ന് ഇന്ത്യൻ ആർമിയും വ്യക്തമാക്കി. പ്രദേശത്ത് ശക്തമായ തിരച്ചിൽ തുടരുകയാണെന്ന് സേന അറിയിച്ചു.
Srinagar : Kashmir ലെ ഷോപിയാനിൽ Indian Army യും തീവ്രവാദികളും തമ്മിലുള്ള ഏറ്റമുട്ടലിൽ നാല് പേരെ വധിച്ചു, Shopian ലെ മുനിഹാളിൽവെച്ചാണ് സുരക്ഷ സേനയും Lashkar-e-Taiba തീവ്രവാദികളും തമ്മിൽ ഏറ്റമുട്ടിയത്. ഒരു സേനംഗത്തിന് പരിക്കേൽക്കുകയും ചെയ്തു.
ALSO READ : Indian Army Recruitment 2021: 40 ഒഴിവുകൾ, അപേക്ഷിക്കേണ്ടുന്ന വിധം ഇങ്ങിനെയാണ്
കശ്മീർ പൊലീസ് ഐജി വിജയ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. സുരക്ഷ സേനയും കശ്മീർ പൊലീസും ചേർന്ന് നടത്തിയ ഓപറേഷനിലാണ് നാല് തീവ്രവാദികളെയും വധിച്ചതെന്ന് ഇന്ത്യൻ ആർമിയും വ്യക്തമാക്കി. പ്രദേശത്ത് ശക്തമായ തിരച്ചിൽ തുടരുകയാണെന്ന് സേന അറിയിച്ചു.
മുനിഹാളിൽ തീവ്രവാദികൾ താവളമാക്കിട്ടുണ്ടെന്ന് സൈന്യത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സേന പരിശോധന നടത്തുമ്പോഴായിരുന്നു ആക്രമണം. സൈന്യത്തിന് നേര തീവ്രവാദികൾ ആദ്യം വെടി ഉതിർക്കുകയായിരുന്നു. വെളുപ്പിനെ 2 മണിയോടെയാണ് സൈന്യം ഓപ്പറേഷൻ നടത്തിയത്.
ALSO READ : RIMC Dehradun Entry : ഇന്ത്യൻ മിലിറ്ററി കോളേജിൽ 2022-ജനുവരിയിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
പിന്നാലെ തിരിച്ചടിച്ച സൈന്യം നാല് പേരെ വധിക്കുകയും ചെയ്തു. സേനയിൽ ഒരു ജവാൻ പരിക്കേറ്റു എന്ന് സൈന്യം അറിയിച്ചു. തീവ്രവാദികളുടെ പക്കൽ നിന്ന് ആയുധങ്ങളും മറ്റ് സൈന്യം പിടിച്ചെടുത്തു. പ്രദേശത്ത് സൈന്യം തിരിച്ചിൽ തുടരുകയാണെന്നും കശ്മീർ ഐജിപി അറിയിച്ചു.
കഴിഞ്ഞാഴ്ച ഷോപിയാനിൽ തന്നെ ഇന്ത്യൻ സൈന്യം രണ്ട് തീവ്രവാദികളെ വധിച്ചിരുന്നു. ഇന്ത്യൻ പാകിസ്ഥാനും തമ്മിൽ അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിച്ചതിനെ തുടർന്നാണ് ഇപ്പോൾ പല തവണയായി പാകിസ്ഥാൻ കേന്ദീകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദി സംഘടനകളിൽ നിന്ന് പല ആക്രമണങ്ങൾക്കും പദ്ധതിയിടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...