US Defence Secretary മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിുക്കാഴ്ച നടത്തി

 Japan, South Korea ഇന്നീ രണ്ട് രാജ്യങ്ങൾ സന്ദർശിച്ചിതിന് ശേഷമാണ് അ​ദ്ദേഹം ഇന്ത്യയിൽ എത്തി ചേർന്നിരിക്കുന്നത്. ഇന്ത്യയിൽ എത്തിയ ഓസ്റ്റിൻ പ്രധാനമന്ത്രി Narendra Modi യുമായി കൂടിക്കാഴ്ച നടത്തി.

Written by - Zee Malayalam News Desk | Last Updated : Mar 20, 2021, 08:22 AM IST
  • Japan, South Korea ഇന്നീ രണ്ട് രാജ്യങ്ങൾ സന്ദർശിച്ചിതിന് ശേഷമാണ് അ​ദ്ദേഹം ഇന്ത്യയിൽ എത്തി ചേർന്നിരിക്കുന്നത്.
  • ഇന്ത്യയിൽ എത്തിയ ഓസ്റ്റിൻ പ്രധാനമന്ത്രി Narendra Modi യുമായി കൂടിക്കാഴ്ച നടത്തി.
  • ജോ ബൈഡൻ സർക്കാർ അമേരിക്കയിൽ രുപീകരിച്ചതിന് ശേഷം ഭരണ സമിതിയിൽ ഒരു അം​ഗത്തിന്റെ വിദേശ പര്യടനമാണിത്.
  • ആദ്യം മാർച്ച് 16ന് ജപ്പാനിലും തുടർന്ന് മാർച്ച് 17 ദക്ഷിണ കൊറിയിലുമാണ് ഓസ്റ്റിൻ തന്റെ വിദേശ പര്യടനം ആരംഭിച്ചത്
US Defence Secretary മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിുക്കാഴ്ച നടത്തി

New Delhi : മൂന്ന് ദിവസത്തെ സന്ദർശനത്തിനായി US Defence Secretary Lloyd J Austin ഇന്ത്യയിൽ എത്തി. Japan, South Korea ഇന്നീ രണ്ട് രാജ്യങ്ങൾ സന്ദർശിച്ചിതിന് ശേഷമാണ് അ​ദ്ദേഹം ഇന്ത്യയിൽ എത്തി ചേർന്നിരിക്കുന്നത്. ഇന്ത്യയിൽ എത്തിയ ഓസ്റ്റിൻ പ്രധാനമന്ത്രി Narendra Modi യുമായി കൂടിക്കാഴ്ച നടത്തി.

ജോ ബൈഡൻ സർക്കാർ അമേരിക്കയിൽ രുപീകരിച്ചതിന് ശേഷം ഭരണ സമിതിയിൽ ഒരു അം​ഗത്തിന്റെ വിദേശ പര്യടനമാണിത്.  ആദ്യം മാർച്ച് 16ന് ജപ്പാനിലും തുടർന്ന് മാർച്ച് 17 ദക്ഷിണ കൊറിയിലുമാണ് ഓസ്റ്റിൻ തന്റെ വിദേശ പര്യടനം ആരംഭിച്ചത്. പിന്നീട് ഇന്നലെയാണ് മൂന്ന് ദിവസത്തെ സന്ദർശത്തിനായി യുഎസ് പ്രതിരോധ സെക്രട്ടറി ന്യൂ ഡൽഹിയിൽ എത്തിയിരിക്കുന്നത്.

ALSO READ : Indian Armyക്കായി ടാങ്ക് വേധ മിസൈലുകൾ വാങ്ങിക്കാനായി പ്രതിരോധ കരാർ ഒപ്പിട്ടു,സൈന്യത്തിൻറെ ശക്തി നൽകുന്ന കരാറുകളിലൊന്ന്

മൂന്ന് ദിവസത്തെ സന്ദർശത്തിനിടെ ഓസ്റ്റിൻ ഇന്ത്യയുടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായും വിദേശകാര്യ മന്ത്രി എസ് കെ ജയ്ശങ്കറുമായും ദേശീയ സുരക്ഷ ഉപദേശഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തും. എന്നാൽ മറ്റ് രണ്ട് രാജ്യങ്ങളുമായി അമേരിക്ക നടത്തിയ പ്രതിരോധ കരാറുകൾ ഇന്ത്യയുമായി ഉണ്ടാകില്ല. ഇന്ത്യ നേറ്റോയിൽ അം​ഗമല്ലാഞ്ഞിട്ടും പോലുമാണ് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ ആദ്യ പര്യടനത്തിൽ ഇന്ത്യയെ ഉൾപ്പെടുത്തിയിരിക്കുന്നത്.

ALSO READ : Covid 19 Second Wave : ഉയരുന്നു രോഗവ്യാപനം തടയണമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു

അമേരിക്കയുടെ പുതിയ വിദേശ നയവും ഇന്ത്യ നിലവിൽ സ്വീകരിക്കുന്ന നിലപാടിലുമാണ് അമേരിക്കയുടെ പ്രതിരോധ വകുപ്പ് തലവന്റെ സന്ദർശനം. അതിൽ പ്രധാനമായും അമേരിക്കയും പ്രധാന ശത്രു എന്ന് ഇപ്പോൾ കരുതുന്ന ചൈനയുമായുള്ള ഇന്ത്യയുടെ നിലപാടണ്. ചൈനയുടെ കാര്യത്തിൽ ഇന്ത്യക്കൊപ്പമാണ് അമേരിക്ക. ചൈന വളർച്ചയ്ക്ക് തടയിടണമെങ്കിൽ അതിൽ ഇന്ത്യയാണ് പ്രധാന പങ്ക് വഹിക്കേണ്ടത്.

രണ്ടമാതായി ഏറ്റവും കൂടുതൽ ആയുധങ്ങൾ വാങ്ങിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഏറ്റവും കൂടുതൽ ആയുധ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഇപ്പോൾ ഇന്ത്യ അയുധ കരാറുമായി റക്ഷ്യയെ കുടുതൽ സമീപിക്കാറുമില്ല. ഇതാണ് അമേരിക്കയ്ക്ക് ഇന്ത്യയെ കൂടുതൽ അടുപ്പിക്കാൻ ശ്രമിക്കുന്നത്. അതോടൊപ്പം ഏഷ്യ പെസഫിക് രാജ്യങ്ങളിൽ ഇന്ത്യയുടെ ശക്തിയും പ്രധാനഘടകമാണ്.

ALSO READ : ചരിത്രം തിരുത്തി ജോ ബൈഡന്‍, പെന്‍റഗണ്‍ മേധാവിയായി കറുത്ത വംശജന്‍

ജോ ബൈഡനെ അമേരിക്കയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തിന് ശേഷം ചരിത്രം കുറിച്ചാണ് ലോയിഡ് ജെ ഓസ്റ്റിനെ യുഎസിന്റെ പ്രതിരോധ സെക്രട്ടറിയായി നിയമിച്ചത്.  അമേരിക്കയുടെ ചരിത്രത്തിൽ അദ്യമായിട്ടാണ് ഒരു കറുത്ത വംശജൻ പെന്റഗണ്ണിന്റെ മേധാവിയാകുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News