കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും. ഇക്കാര്യം കോൺ​ഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും. ഡികെ ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകുമെന്ന് സൂചനയുണ്ട്. സത്യപ്രതിജ്ഞ നാളെയെന്ന് സൂചന. അതേസമയം, ഡികെ ശിവകുമാർ മന്ത്രിസഭയിൽ ഉണ്ടായേക്കില്ലെന്നും ഉപമുഖ്യമന്ത്രിയാകാൻ ഒരുക്കമല്ലെന്ന് അറിയിച്ചെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ആദ്യ രണ്ട് വർഷത്തേക്കാകും സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുകയെന്നും രണ്ടാം ടേമിൽ ഡികെ ശിവകുമാർ മുഖ്യമന്ത്രിയാകുമെന്നും സൂചനയുണ്ട്. ഇക്കാര്യങ്ങൾ സംബന്ധിച്ച് കോൺ​ഗ്രസ് ഇന്ന് വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Updating.......