Sikkim Flash Flood: സിക്കിമിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 56 ആയതായി റിപ്പോർട്ട്. 26 മൃതദേഹങ്ങൾ സിക്കിമിൽ നിന്നും 30 എണ്ണം പശ്ചിമ ബംഗാളിലെ ടീസ്റ്റ നദീതടത്തിൽ നിന്നും കണ്ടെത്തിയതായാണ് റിപ്പോർട്ട്. ഇതിനിടയിൽ കാണാതായ 142 പേർക്കുള്ള തിരച്ചിൽ തുടരുകയാണ്.  പ്രതികൂല കാലാവസ്ഥ രക്ഷാ പ്രവർത്തനങ്ങൾക്ക് തടസമാകുന്നുവെന്നും അവശ്യ സാധനങ്ങൾ പോലും ലഭിക്കാതെ നിരവധി പേർ കുടുങ്ങിക്കിടക്കുകയാണെന്നു മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നുമാണ് റിപ്പോര്‍ട്ട്. സിക്കിമിലെ സ്ഥിതിഗതികൾ ഇപ്പോഴും ആശങ്കാജനകമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Sikkim: സിക്കിമിൽ വീണ്ടും മിന്നൽ പ്രളയ സാധ്യത; ജാ​ഗ്രത നിർദ്ദേശവുമായി സർക്കാർ


വെള്ളപ്പൊക്കത്തിൽ വെടിമരുന്ന് ഉൾപ്പെടെയുള്ള സൈനിക ഉപകരണങ്ങൾ ഒലിച്ചുപോയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.  ഇതിനിടയിൽ പ്രളയത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായധനമായി നാലു ലക്ഷം രൂപ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയക്കെടുതിയില്‍ ഒറ്റപ്പെട്ടു പോയവരെ രക്ഷപ്പെടുത്താന്‍ ഹെലികോപ്ടറുകള്‍ ഉപയോഗിക്കാനും സൈന്യം തീരുമാനിച്ചു. നിലവിലെ പദ്ധതി അനുസരിച്ച് വിനോദസഞ്ചാരികൾ ഉൾപ്പെടെ 7000 പേരെ ഹെലികോപ്റ്റർ മാർഗ്ഗം രക്ഷപ്പെടുത്തുക എന്നതാണ്. 


Also Read: Budhaditya Rajayoga: ഈ മാസം 4 രാശിക്കാരുടെ ഭാഗ്യം തെളിയും, ബുധാദിത്യാ യോഗം നൽകും വൻ ധനനേട്ടം!


ഇതുവരെ പ്രളയത്തില്‍ മരിച്ച ഏഴു സൈനികരുടെ മൃതദേഹമാണ് കണ്ടെത്തിയത്.  പ്രളയത്തെ തുടർന്ന് സംസ്ഥാനത്തിന് 44.8 കോടിയുടെ കേന്ദ്രസഹായം നേരത്തെ പ്രഖ്യാപിച്ചിരുന്നു. കാണാതായവരെ തേടി ഇന്നും തിരച്ചില്‍ തുടരുകയാണ്. കൂടുതൽ കേന്ദ്രസേന അടക്കം സംസ്ഥാനത്തേക്ക് എത്തിച്ച് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്. ചുങ്താങ്ങിൽ തുരങ്കത്തിൽ കുടുങ്ങി കിടക്കുന്ന 14 പേരെ രക്ഷിക്കാനുള്ള ശ്രമവും തുടരുന്നു. ഇതിനായി ദേശീയ ദുരന്ത നിവാരണ സേന ഇവിടെ എത്തിയിട്ടുണ്ട്. ദുരന്തമുണ്ടായ മേഖലകളിൽ മഴ കുറഞ്ഞത് രക്ഷാപ്രവർത്തനത്തിന് വേഗത കൂട്ടിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.