വിജയവാഡ: പരീക്ഷയിൽ തോറ്റതിനെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച സഹോദരിമാർ ഒരാൾ മരിച്ചു. സംഭവം നടന്നത് ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ്. ബിടെക്കിന് പഠിക്കുന്ന 18 കാരിയും ഇളയ സഹോദരിയുമാണ് കീടനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: നിരവധി തട്ടിപ്പ് കേസുകളിൽ പ്രതി; ജാമ്യം എടുത്തശേഷം മുങ്ങിനടന്ന സ്ത്രീ അറസ്റ്റിൽ


 


സംഭവത്തെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് നടന്ന ചികിത്സയ്ക്കിടെ ഇളയ സഹോദരി മരിച്ചു. മൂത്ത സഹോദരിയുടെ നില ​ഗുരുതരമായി തുടരുകയാണെന്ന് പോലീസ് പറഞ്ഞു.  സംഭവം കൃഷ്ണ ജില്ലയിലെ ഗുഡിവാഡയിൽ ശനിയാഴ്ചയാണ് നടന്നത്. 


കർഷകരായ മാതാപിതാക്കൾ ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോഴാണ് സഹോദരിമാരെ കീടനാശിനി കഴിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ ഛർദിച്ച് അവശ നിലയിലായിരുന്നു. ഉടൻ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇളയ സഹോദരി ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൂത്ത സഹോദരിയുടേയും ആരോ​ഗ്യനില ​ഗുരുതരമായി തുടരുകയാണെന്ന് പോലീസ് പറയുന്നത്. 


Also Read: ശുക്രന്റെ രാശിമാറ്റത്തിലൂടെ മാളവ്യ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം!


ബിടെക് ഒന്നാം സെമസ്റ്റർ പരീക്ഷയിൽ മൂത്ത സഹോദരിയും പ്ലസ്ടു പരീക്ഷയിൽ ഇളയസഹോദരിയും പരാജയപ്പെട്ടുവെന്നും അതിൽ ദു:ഖിതരായ കുട്ടികൾക്ക്  മാതാപിതാക്കളുടെ പ്രതികരണത്തെക്കുറിച്ച് ആശങ്കയുണ്ടായിരുന്നുവെന്നും. ഇതാവാം ആത്മഹത്യ ചെയ്യണമെന്ന ചിന്തയിലേക്ക് സഹോദരിമാരെ നയിച്ചതെന്നുമാണ് പോലീസ് പറയുന്നത്.  


കർഷകനായ പിതാവ് വളരെ കഷ്ടപ്പെട്ടാണ് മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകിയതെന്നും മാതാപിതാക്കളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ കഴിയാത്തതിൻ്റെ കുറ്റബോധമാണ് ഇവരെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നും പോലീസ് അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.