Covid19: സീതാറാം യെച്ചൂരിയുടെ മകന് Ashish Yechury കൊവിഡ് ബാധിച്ച് മരിച്ചു
ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു ആശിഷ്.
ന്യൂഡല്‍ഹി: സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകനും മാധ്യമ പ്രവർത്തകനുമായ ആശിഷ് യെച്ചൂരി കൊവിഡ് ബാധിച്ച് മരിച്ചു. 35 വയസായിരുന്നു. ഇന്ന് രാവിലെ 5.30 നായിരുന്നു മരണം.
ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു ആശിഷ്. രണ്ടാഴ്ചയായി അദ്ദേഹം ഐസിയുവിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മൂന്നാമത്തെ ആശുപത്രിയിലാണ് ആശിഷിനെ പ്രവേശിപ്പിച്ചിരുന്നത്. മറ്റ് അസുഖങ്ങളും ആശിഷിനുണ്ടായിരുന്നു.
Also Read: Maharashtra സമ്പൂർണ്ണ ലോക്ഡൗണിലേക്ക്; ഇന്നു മുതൽ കടുത്ത നിയന്ത്രണങ്ങൾ
മകന് കൊവിഡ് ബാധിച്ചതിനാല്‍ സ്വയം ക്വാറന്റീനിലായിരുന്ന സീതാറാം യെച്ചൂരി അതിന് ശേഷം പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രകടനങ്ങളില്‍ ഒന്നും പങ്കെടുത്തിരുന്നില്ല. ആശിഷ് ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18 എന്നീ സ്ഥാപനങ്ങളിൽ മാധ്യമ പ്രവാര്ത്തകനായി ജോലി ചെയ്തിട്ടുണ്ട്. കൂടാതെ ഏഷ്യവിൽ ഇംഗ്ലീഷിലും പ്രവർത്തിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...