COVID-19: 60,000 കടന്ന് രാജ്യത്ത് കോവിഡ് മരണം

രാജ്യത്ത് കോവിഡ്  (COVID-19) വ്യാപനം രൂക്ഷമാവുന്നു.   രോഗമുക്തരുടെ എണ്ണം വര്‍ധിക്കുന്നത് ആശാവഹമായ കാര്യമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം...

Last Updated : Aug 27, 2020, 06:57 AM IST
  • രാജ്യത്ത് കോവിഡ് (COVID-19) വ്യാപനം രൂക്ഷമാവുന്നു
  • രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 33 ലക്ഷത്തോടടുക്കുമ്പോള്‍ മരണം 60,000 കടന്നിരിയ്ക്കുകയാണ്
  • കോവിഡ് മരണങ്ങളില്‍ ആഗോളതലത്തില്‍ നാലാമതാണ് നിലവില്‍ ഇന്ത്യ
COVID-19: 60,000 കടന്ന് രാജ്യത്ത് കോവിഡ് മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്  (COVID-19) വ്യാപനം രൂക്ഷമാവുന്നു.   രോഗമുക്തരുടെ എണ്ണം വര്‍ധിക്കുന്നത് ആശാവഹമായ കാര്യമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം...

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 33 ലക്ഷത്തോടടുക്കുമ്പോള്‍  മരണം  60,000 കടന്നിരിയ്ക്കുകയാണ്.   കഴിഞ്ഞ 24 മണിക്കൂറില്‍  66,873  പുതിയ രോഗികളും 1,066 മരണവുമാണ് റിപ്പോര്‍ട്ട്  ചെയ്യപ്പെട്ടത്.

 കോവിഡ് മരണങ്ങളില്‍ ആഗോളതലത്തില്‍ നാലാമതാണ് നിലവില്‍ ഇന്ത്യ. മൂന്നാം സ്ഥാനത്തുള്ള മെക്‌സിക്കോയില്‍ ആകെ മരണം 62,000ത്തോളമാണ്.

കോവിഡ് ചികിത്സയിലുള്ളവരെക്കാള്‍ രോഗമുക്തരുടെ എണ്ണം 3.5 മടങ്ങ് കൂടുതലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി ഓരോ ദിവസവും രോഗമുക്തരാകുന്നത് 60,000ലേറെപ്പേരാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 63,173 പേര്‍ രോഗ മുക്തരായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 24,67,758 ആയി. രോഗമുക്തി നിരക്ക് 76.30 ശതമാനമായി ഉയര്‍ന്നു. ആകെ രോഗികളുടെ 21.87 ശതമാനം മാത്രമാണ് ചികിത്സയിലുള്ളത്. മരണനിരക്ക് തുടര്‍ച്ചയായി കുറഞ്ഞ് 1.84ശതമാനമായി. ദശലക്ഷത്തിലെ പരിശോധന (ടി.പി.എം) 27,000 കടന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം, ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തില്‍  പരിശോധനകളുടെ എണ്ണം ഇരട്ടിയാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അറിയിച്ചു.

പ്രതിദിനം 40,000ത്തോളം പരിശോധനയാണ് ‌ലക്ഷ്യമിടുന്നത്. രോഗമുക്തി നിരക്ക് 90%  ആണ് .  ഇത്‌ ദേശീയ ശരാശരിയാക്കള്‍ ഉയര്‍ന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡല്‍ഹിയില്‍ കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിന രോഗികള്‍ ആയിരത്തിലേറെയാണ്.

Also read: ആശങ്ക വർധിക്കുന്നു; സംസ്ഥാനത്ത് 2476 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു..:!

കോവിഡ് അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ മരണം 23,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍  14,888 പുതിയ രോഗികളും 295 മരണവുമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.  ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇത്.
 
കര്‍ണാടകയില്‍ കോവിഡ് ബാധിതരുടെ എണ്ണം 3  ലക്ഷവും മരണം 5,000  പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറില്‍ 8,580 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 133 മരണവും റിപ്പോ‌ര്‍ട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറില്‍  ഗുജറാത്തില്‍ 1197 പുതിയ രോഗികള്‍, 17 മരണവും റിപ്പോ‌ര്‍ട്ട് ചെയ്തപ്പോള്‍  ആന്ധ്രയില്‍ 10830 പുതിയ രോഗികളും 81 മരണവുമാണ് റിപ്പോ‌ര്‍ട്ട് ചെയ്തത്.  തമിഴ്‌നാട്ടില്‍ 5,958 പുതിയ രോഗികളും 118 മരണവും. ആകെ കേസുകള്‍ നാലുലക്ഷത്തിനടുത്തെത്തി. ഉത്തര്‍പ്രദേശില്‍ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു...

 

 

 

Trending News