സ്കൂളിൽ എത്തി കുട്ടികളോട് വോട്ട്  അഭ്യർത്ഥിച്ച് ഏകനാഥ് ഷിൻഡെ വിഭാഗം ശിവസേന കലംനൂരി എംഎൽഎ സന്തോഷ് ബംഗർ. വീട്ടിലെത്തി മാതാപിതാക്കളോട് തനിക്ക് വോട്ട് ചെയ്യണം എന്ന് ആവശ്യപ്പെടാനും ഇല്ലായെങ്കിൽ രണ്ടുദിവസം നിരാഹാരം ഇരിക്കാനും ആണ് സന്തോഷ് ബംഗർ ആഹ്വാനം ചെയ്തത്. കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇലക്ഷൻ പ്രചരണത്തിനു വേണ്ടി കുട്ടികളെ ഉപയോഗപ്പെടുത്തരുത് എന്ന് നിർദ്ദേശം നൽകിയത് അതിനു പിന്നാലെയാണ് ഇപ്പോൾ ഈ സംഭവം.


COMMERCIAL BREAK
SCROLL TO CONTINUE READING

മഹാരാഷ്ട്രയിലെ ഹിംഗോലി ജില്ലയിലെ ഒരു സ്കൂളിലേ ഒരു പരിപാടിക്കിടയാണ് എംഎൽഎ വിവാദ പരാമർശം നടത്തിയിരിക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പിൽ നിങ്ങളുടെ മാതാപിതാക്കൾ എനിക്ക് വേണ്ടി വോട്ട് ചെയ്തില്ല എങ്കിൽ നിങ്ങൾ രണ്ടുദിവസം ഭക്ഷണം കഴിക്കരുത് എന്നാണ് സന്തോഷ് കുട്ടികളോട് പറഞ്ഞത്.  കാരണം എന്തെന്ന് മാതാപിതാക്കൾ ചോദിച്ചാൽ നിങ്ങൾ സന്തോഷ് ബംഗറിന് വോട്ട് ചെയ്യൂ എങ്കിൽ മാത്രമേ ഞങ്ങൾ ഭക്ഷണം കഴിക്കുമെന്ന് പറയണം എന്നാണ് എംഎൽഎയുടെ നിർദ്ദേശം.


ALSO READ: യുഎഇ യിലെ ഹിന്ദുക്ഷേത്ര ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും


 സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ എംഎൽഎക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത് ഇയാൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യവുമായി നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.എൻസിപി-എസ്പി വക്താവ് ക്ലൈഡ് ക്രാസ്റ്റോ ഇതിനെതിരെ പ്രതികരണവുമായി എത്തിയിട്ടുണ്ട്. ബിജെപിയുടെ സഖ്യകക്ഷിയായതിനാലാണ് ഇയാൾ ഇപ്പോഴും സ്വതന്ത്രനായി നടക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശത്തിന് വിരുദ്ധമാണ് ബംഗാറുടെ പ്രസ്താവനയെന്നുമാണ് അദ്ദേഹം പറഞ്ഞത്.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

 


 

ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.