Accident In Andhra Pradesh: ടൂറിസ്റ്റ് ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 പേർക്ക് ദാരുണാന്ത്യം; 20 പേർക്ക് പരിക്ക്
Andhra Accident: ആന്ധ്രയിൽ നിന്നും വോട്ട് ചെയ്ത് മടങ്ങിയവർ സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ലോറി-ബസ് ഡ്രൈവർമാരും 4 യാത്രക്കാരുമാണ് വെന്തു മരിച്ചത്.
ഹൈദരാബാദ്: ആന്ധ്രയിൽ വാഹനാപകടത്തിൽ 6 പേർ മരിച്ചു. പൽനാട്ടിൽ ഹൈദരാബാദ് -വിജയവാഡ ദേശീയ പാതയിലാണ് ടൂറിസ്റ്റ് ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം നടന്നത്. വാഹനങ്ങളുടെ കൂട്ടിയിടിയിൽ ബസിന് തീപിടിച്ചു. അപകടം നടന്നത് ഇന്ന് പുലർച്ചയോടെയാണ്.
Also Read: കോഴിക്കോട് ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച് കത്തി രോഗിക്ക് ദാരുണാന്ത്യം
ആന്ധ്രയിൽ നിന്നും വോട്ട് ചെയ്ത് മടങ്ങിയവർ സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ലോറി-ബസ് ഡ്രൈവർമാരും 4 യാത്രക്കാരുമാണ് വെന്തു മരിച്ചത്. ബസിൽ മൊത്തം 42 പേരുണ്ടായിരുന്നു ഇതിൽ 32 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ ഒരാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
Also Read: 100 വർഷത്തിന് ശേഷം അപൂർവ്വ സംഗമം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ലഭിക്കും വൻ സാമ്പത്തിക നേട്ടങ്ങൾ!
സംഭവം അറിഞ്ഞയുടനെ ഫയർ എഞ്ചിൻ സ്ഥലത്തെത്തി തീയണച്ചെങ്കിലും അപ്പോഴേക്കും രണ്ടു വാഹനങ്ങളും പൂർണമായും കത്തി നശിക്കുകയായിരുന്നു. പരിക്കേറ്റവരെ ചിലക്കലൂരിപേട്ടയിലെയും ഗുണ്ടൂരിലെയും സർക്കാർ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ബസിന് തീപിടിച്ച ഉടൻ യാത്രക്കാർ ജനൽ ചില്ലുകൾ തകർത്ത് പുറത്തേക്ക് ചാടിയെങ്കിലും പ്രായമായവർക്കും കുട്ടികൾക്കും പുറത്തിറങ്ങാൻ കഴിഞ്ഞില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy