ശ്രീനഗര്‍: ജമ്മു കശ്മിരിലെ ഗുരെസ് സെക്ടറില്‍ ഹിമപാതത്തില്‍ പത്ത് സൈനികര്‍ കൊല്ലപ്പെട്ടു. ഏഴ് പേരെ കാണാതായി. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സൈനിക ക്യാംപുകളിലേക്കാണ് മഞ്ഞുമല ഇടിഞ്ഞുവീണത്. മഞ്ഞിനടിയില്‍ കുടുങ്ങിയ ഏഴ് സൈനികരെ രക്ഷപ്പെടുത്തി. മൂന്നു സൈനികരുടെ മൃതദേഹം ഇന്നാണ് പുറത്തെടുക്കാന്‍ കഴിഞ്ഞിത്. ഇന്നലെ മൂന്നു പേര്‍ മരണപ്പെട്ടിരുന്നു. മോശം കാലാവസ്ഥയും കനത്ത മഞ്ഞുവീഴ്ചയും വകവയ്ക്കാതെയാണ് സൈന്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. 


ഇന്നലെ കശ്മിരിലെ ഗന്ദര്‍ബാല്‍ ജില്ലയിലെ സൈനിക ക്യാമ്പിലുണ്ടായ മഞ്ഞിടിച്ചിലില്‍ ഒരു സൈനികന്‍ കൊല്ലപ്പെടുകയും നാലു സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി നിരവധി തവണ കശ്മീരില്‍ ഹിമപാതം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.