SM Krishna Passed Away: കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണ അന്തരിച്ചു
SM Krishna Passed Away: ബംഗളൂരുവിലെ വസതിയിൽ വാർധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം സംഭവിച്ചത്.
ബെംഗളൂരു: മുൻ കേന്ദ്ര വിദേശ കാര്യമന്ത്രിയും കർണാടക മുൻ മുഖ്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു. 93 വയസായിരുന്നു. ബംഗളൂരുവിലെ വസതിയിൽ ഇന്ന് പുലർച്ചെ 2:45 നായിരുന്നു അന്ത്യം സംഭവിച്ചത്.
Also Read: സിറിയൻ ജനങ്ങളുടെ അഭിലാഷങ്ങൾ നേടിയെടുത്തവർക്ക് അഭിവാദ്യം; ആശംസയുമായി ഹമാസ്
വാർധക്യസഹജമായ അസുഖങ്ങളെ തുടർനന്നായിരുന്നു അന്ത്യം. 2009 മുതൽ 2012 വരെ യുപിഎ സർക്കാരിൽ വിദേശകാര്യമന്ത്രിയായിരുന്ന അദ്ദേഹം അതിന് മുൻപ് 1999 മുതൽ 2004 വരെ കർണാടക മുഖ്യമന്ത്രിയായിരുന്നു. ശേഷം 2004 മുതൽ 2008 വരെ മഹാരാഷ്ട്ര ഗവർണറായിരുന്നു. 2017-ൽ കോൺഗ്രസ് വിട്ട അദ്ദേഹം ബിജെപിയിൽ ചേർന്നിരുന്നു.
1962-ൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച എസ്എം കൃഷ്ണ അറിയപ്പെടുന്ന നിയമജ്ഞനായിരുന്നു. ബെംഗളൂരു നഗരത്തിനെ മഹാനഗരമാക്കി വളർത്തുന്നതിൽ എസ് എം കൃഷ്ണയുടെ പങ്ക് വളരെ വലുതായിരുന്നു.
ബ്രാൻഡ് ബെംഗളുരുവിന്‍റെ തലതൊട്ടപ്പനായിരുന്നു സോമനഹള്ളി മല്ലയ്യ കൃഷ്ണ എന്ന എസ്എം കൃഷ്‌ണ. ബെംഗളുരു നഗരത്തെ ഇന്ന് കാണുന്ന സിലിക്കൺ വാലിയും ടെക് നഗരവുമായി വളർത്തിയെടുത്ത മുഖ്യമന്ത്രിയായിരുന്നു എന്നത് ശ്രദ്ധേയം. അറുപതാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിൽ സോഷ്യലിസ്റ്റായി തുടങ്ങി കോൺഗ്രസുകാരനായി ജീവിച്ച് ഒടുവിൽ ബിജെപിയിലെത്തിയ ശേഷമായിരുന്നു വിരമിചത്. ഫുൾ ബ്രൈറ്റ് സ്കോളർഷിപ്പടക്കം മികച്ച അക്കാദമിക് നേട്ടങ്ങളോടെ വിദേശ പഠനം പൂർത്തിയാക്കിയ എസ് എം കൃഷ്ണ ഒരു ജോലി തിരഞ്ഞെടുക്കുന്നതിന് പകരം കർണാടക രാഷ്ട്രീയത്തിലേക്ക് ചെക്കേറാനാണ് തീരുമാനിച്ചത്.
എൻഎം കൃഷ്ണയുടെ നിര്യാണത്തിൽ കർണാടക മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന-കേന്ദ്ര മന്ത്രി, മുഖ്യമന്ത്രി എന്നീ നിലകളിൽ കൃഷ്ണയുടെ സേവനം സമാനതകളില്ലാത്തതാനിന്നും ഐടി-ബിടി മേഖലയുടെ വളർച്ചയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾക്ക് കർണാടക എപ്പോഴും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുമെന്നും. മുഖ്യമന്ത്രി എന്ന നിലയിൽ. കോൺഗ്രസ് പാർട്ടിയിൽ ചേർന്ന ആദ്യനാളുകളിൽ എൻ്റെ വഴികാട്ടിയായിരുന്ന അദ്ദേഹമെന്നും. വളർന്നുവരുന്ന രാഷ്ട്രീയക്കാർക്ക് മാതൃകയാണ് അദ്ദേഹമെന്നും. അദ്ദേഹത്തിൻ്റെ വിയോഗത്തിൽ ദുഃഖിക്കുന്ന അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു, ആത്മാവിന് ശാന്തി ലഭിക്കട്ടെ എന്നായിരുന്നു സിദ്ധരാമയ്യയുടെ അനുശോചനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.