ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും പാചകവാതക വിലവർധനവിനെതിരെ നടത്തിയ പ്രതിഷേധത്തിന്‍റെ പഴയ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

യുപിഎ സർക്കാരിന്റെ കാലത്ത് പാചകവാതകത്തിനു വില വർധിപ്പിച്ചപ്പോൾ സിലിണ്ടറുമായി സ്മ‍ൃതി ഇറാനിയുടെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിന്റെ ചിത്രമാണ് ഒന്ന്. 


കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഈ ചിത്ര൦ ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘പാചകവാതക സിലിണ്ടറിന് 150 രൂപ വില വർധിപ്പിച്ചപ്പോൾ പ്രതിഷേധിച്ച ഈ ബിജെപി പ്രവർത്തകരെ ഞാൻ അനുകൂലിഅനുകൂലിക്കുന്നു’ – രാഹുൽ ട്വിറ്ററിൽ കുറിച്ചു.



വിലവർധന പിൻവലിക്കൂ എന്ന ഹാഷ്ടാഗും കുറിപ്പിനൊപ്പം അദ്ദേഹം പങ്കുവച്ചു. പാചകവാതക സിലിണ്ടറിന് 144 രൂപ വർധിപ്പിച്ച് കേന്ദ്ര സർക്കാർ സാധാരണക്കാരുടെ കുടുംബ ബജറ്റിനെ തകിടംമറിക്കുകയാണെന്നും തീരുമാനം ഉടൻ പിൻവലിക്കണമെന്നും കോൺഗ്രസ് ബുധനാഴ്ച ആവശ്യപ്പെട്ടിരുന്നു. 


‘അടുക്കളയുടെ കാര്യം വളരെ കഷ്ടമാണ്..’ എന്ന് പറഞ്ഞുകൊണ്ട് വീഡിയോ പോസ്റ്റ്‌ ചെയ്ത ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍റെ വീഡിയോയാണ് മറ്റൊന്ന്. എന്താണ് അടുക്കളയുടെ അവസ്ഥ? ഇന്ന് സമൂഹ്യമാധ്യമങ്ങൾ ആ ചോദ്യം തിരിച്ചു ചോദിക്കുകയാണ്. 



ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന്റെ തൊട്ടടുത്ത ദിവസമാണ് പാചകവാതക സിലിണ്ടറിന്റെ വില എണ്ണക്കമ്പനികള്‍ 140 രൂപ വര്‍ധിപ്പിച്ചത്.


വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില കഴിഞ്ഞ ആഴ്ച കൂട്ടിയിരുന്നു. 2014 ജനുവരിക്കു ശേഷമുള്ള ഏറ്റവും വലിയ വർധനയാണിത്.അന്നു സിലിണ്ടറിന് 220 രൂപയാണു വർധിപ്പിച്ചിരുന്നത്. കഴിഞ്ഞ ആറു മാസത്തിനിടെ മാത്രം സിലിണ്ടർ വിലയിൽ 284 രൂപ കൂടി.