ന്യൂഡല്‍ഹി: നൊബല്‍ സമ്മാന ജേതാവും സാമൂഹ്യപ്രവര്‍ത്തകനുമായ കൈലാസ് സത്യാര്‍ത്ഥിയുടെ വീട്ടില്‍ മോഷണം. നൊബല്‍ സമ്മാനമുള്‍പ്പെടെ നിരവധി വസ്തുക്കള്‍ മോഷണം പോയി. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ ആക്രി വസ്തുക്കള്‍ വില്‍ക്കുന്നവരെയെല്ലാം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൈലാഷിന്റെ വീട്ടില്‍നിന്നു വിരലടയാളങ്ങള്‍ ശേഖരിച്ചതായി പോലീസ്.


COMMERCIAL BREAK
SCROLL TO CONTINUE READING

സത്യാര്‍ത്ഥിയുടെ ഡല്‍ഹിയിലെ വീട്ടിലാണ് മോഷണം നടന്നത്. നൊബല്‍ സമ്മാന ജേതാക്കള്‍ക്ക് നല്‍കുന്ന സമ്മാനത്തിന്റെ മാതൃകയാണ് മോഷണം പോയിട്ടുള്ളത്. മോഷ്ടാക്കള്‍ക്കായി പൊലിസ് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.


2014ല്‍ മലാല യൂസഫ്‌സായിക്കൊപ്പം സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരമാണ് സത്യാര്‍ത്ഥിക്ക് ലഭിച്ചത്.എന്‍ജിനീയറിങ് അധ്യാപകനായിരുന്ന കൈലാഷ് തനിക്കു ലഭ്യമാകുമായിരുന്ന സുഖസൗകര്യങ്ങള്‍ ത്യജിച്ച് ചെറുപ്രായത്തില്‍ തന്നെ കുട്ടികളുടെ അവകാശം സംരക്ഷിക്കുന്നതിനുവേണ്ടി ഇറങ്ങിത്തിരിക്കുകയായിരുന്നു.