ചെന്നൈ: ത്വക്ക് രോ​ഗം പകരുമെന്ന് ഭയന്ന് വയോധികയുടെ സംസ്കാര ചടങ്ങിൽ നിന്ന് ബന്ധുക്കൾ വിട്ടുനിന്നതിനെ തുടർന്ന് വയോധികയുടെ മകൻ വീൽച്ചെയറിൽ മൃതദേഹം കെട്ടിവച്ച് ശ്മശാനത്തിൽ എത്തിച്ചു. തിരുച്ചിറപ്പള്ളി ജില്ലയിലെ മണപ്പാറയിലാണ് സംഭവം ഉണ്ടായത്. ഭാരതിയാര്‍ നഗറില്‍ താമസിക്കുന്ന അറുപതുകാരനായ മുരുകാനന്ദം ആണ് എൺപത്തിനാലുകാരിയായ അമ്മ രാജേശ്വരിയുടെ മൃതദേഹം വീൽച്ചെയറിൽ കെട്ടിവച്ച് മൂന്നരക്കിലോമീറ്റർ ദൂരെയുള്ള ശ്മശാനത്തിലേക്ക് കൊണ്ടുവന്നത്. ആംബുലന്‍സ് വാടക നല്‍കാന്‍ പണമുണ്ടായിരുന്നില്ലെന്ന് മുരുകാനന്ദം പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ശ്മശാനത്തിന്റെ ചുമതലയുള്ള എന്‍. ശ്രീധരന്‍ ആണ് സംഭവം പുറത്തറിയിച്ചത്. തളര്‍വാതംമൂലം ഗുരുതരാവസ്ഥയിലായിരുന്നു രാജേശ്വരി. വ്യാഴാഴ്ച പുലര്‍ച്ചെ നാലിനാണ് രാജേശ്വരി മരിച്ചത്. ഇവർക്ക് സോറിയാസിസ് രോഗവുമുണ്ടായിരുന്നു. തുടർന്ന് മൃതദേഹവുമായി പുലര്‍ച്ചെ ആറിന് മുരുകാനന്ദം ശ്മശാനത്തിലെത്തി. വീല്‍ച്ചെയറില്‍ തുണിയില്‍ പൊതിഞ്ഞ മൃതദേഹവുമായി ഒരാള്‍ വന്നിട്ടുണ്ടെന്ന് സമീപത്തെ ചായക്കടക്കാരനാണ് ശ്രീധരനെ ഫോണില്‍ അറിയിച്ചത്. ഉടന്‍ ശ്രീധരന്‍ ശ്മശാനത്തിലെത്തി വിവരം അന്വേഷിച്ചു.


ALSO READ: Crime News: വയോധികയുടെ മൃതദേഹം അയൽവീട്ടിലെ കിണറ്റിൽ; ഇതര സംസ്ഥാന തൊഴിലാളിയെ തിരഞ്ഞ് പോലീസ്


അമ്മയ്ക്ക് സോറിയാസിസ് ആയതിനാല്‍ ശവസംസ്‌കാരത്തിന് ആരും സഹായിക്കാത്തതിനാലും ആംബുലന്‍സിനുള്ള വാടക നല്‍കാനാവാത്തതിനാലുമാണ് വീൽച്ചെയറിൽ മൃതദേഹം കൊണ്ടുവന്നതെന്ന് മുരുകാനന്ദം പറഞ്ഞു. തുടര്‍ന്ന് ശ്രീധരന്‍ ഡോക്ടറുമായി ബന്ധപ്പെട്ട് മരണം സ്ഥിരീകരിച്ചശേഷം സംസ്‌കാരം നടത്തി. മുരുകാനന്ദന്റെ അച്ഛന്‍ പെരിയസ്വാമി (90) ജീവിച്ചിരിപ്പുണ്ട്. ഒരു സഹോദരന്‍ മണപ്പാറയിലും മറ്റൊരാള്‍ ബെംഗളൂരുവിലും ആണ്. മരണാനന്തര ചടങ്ങുകൾ നടത്താനുള്ള പണം മുരുകാനന്ദൻറെ കയ്യിൽ ഇല്ലാത്തതിനാൽ സന്നദ്ധ സംഘടനകളാണ് ചിലവ് വഹിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.