ന്യുഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയും വളര്‍ച്ചാ മുരടിപ്പുമാണ് രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നമെന്നും അത് മറച്ച് വെയ്ക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രിയും അഭ്യന്തര മന്ത്രിയും രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പുക്കുന്നതെന്നും കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യ ഇന്ന് നേരിടുന്ന യഥാര്‍ത്ഥ പ്രശ്നം സാമ്പത്തിക തകര്‍ച്ചയും വളര്‍ച്ചാ മുരടിപ്പുമാണ് അതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഉത്തരമില്ല.യാഥാര്‍ത്ഥ്യത്തില്‍ നിന്നും ശ്രദ്ധ മാറ്റുന്നതിനായി ഭിന്നിപ്പിക്കുന്നതും ധ്രുവീകരിക്കുന്നതുമായ വിഷയങ്ങള്‍ എടുത്തിടുകയാണ്.


വിദ്വേഷം പ്രച്ചരിപ്പിച്ച് കൊണ്ട് ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കുന്നു.പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുകയും ചെയ്യുന്നു.ഭരണഘടനയെ സര്‍ക്കാര്‍ ദുര്‍ബലപെടുത്തുന്നു കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ ആരോപിച്ചു.


മോദിയും അമിത് ഷായും പ്രതിഷേധക്കാരെ അവഗണിച്ച് കൊണ്ട് പ്രകൊപനകരമായ പ്രസ്താവനകള്‍ നടത്തുകയാണ് സോണിയ കൂട്ടിച്ചേര്‍ത്തു.പര്‍ലമെന്‍റ് അനക്സ് ബില്‍ഡിങ്ങില്‍ ചേര്‍ന്ന യോഗത്തില്‍ 20 പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്തു.അതേസമയം തമിഴ്നാട്ടില്‍ നിന്നുള്ള യുപിഎ ഘടക കക്ഷിയായ ഡിഎംകെ യുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തില്ല.എഎപി,ബിഎസ്പി,ശിവസേന,തൃണമൂല്‍ കോണ്‍ഗ്രസ്‌ പ്രതിനിധികളും യോഗത്തിനെത്തിയില്ല.