ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്‍റെ സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി  അധ്യക്ഷയായി സോണിയ ഗാന്ധിയെ തിരഞ്ഞെടുത്തു. ഡല്‍ഹിയില്‍ ചേര്‍ന്ന കോൺഗ്രസിന്റെ പാ‍ർലമെന്ററി പാർ‍ട്ടി യോഗത്തിലാണ് തീരുമാനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


സോണിയയുടെ പേര് നിര്‍ദ്ദേശിച്ചത് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗാണ്. കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി സെക്രട്ടറിയായ കൊടിക്കുന്നിൽ സുരേഷാണ് യോഗം വിളിച്ചു ചേർത്തത്. 


തിരഞ്ഞെടുപ്പ് ഫലം വന്നയുടൻ ചേർന്ന പ്രവർത്തക സമിതിയിൽ നിന്നും ഇറങ്ങിപ്പോയതിന് ശേഷം ഇന്നാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ പാർട്ടി നേതാക്കളെ ഒരുമിച്ച് കണ്ടത്.


രാഹുൽ തയ്യാറാണെങ്കിൽ അദ്ദേഹം പാർട്ടി നേതാവാകുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. മനീഷ് തീവാരി, ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, കെ മുരളീധരന്‍ തുടങ്ങിയവരുടെ പേരുകളും സജീവ പരിഗണനയിലുണ്ടായിരുന്നു. 


എന്നാല്‍ രാഹുല്‍ തയ്യാറാകാത്ത കാരണമാണ് പുറത്തുനിന്നും ഒരാളെ വേണ്ടാ എന്ന് തീരുമാനിച്ചത്.