കോണ്‍ഗ്രസിന് പുതിയ അദ്ധ്യക്ഷനെ കണ്ടെത്തും വരെ ഇടക്കാല അദ്ധ്യക്ഷയായി സോണിയാ ഗാന്ധി തന്നെ തുടരും. തിങ്കളാഴ്ച വൈകിട്ട് സമാപിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഏഴു മണിക്കൂര്‍ നീണ്ട യോഗത്തിനു ശേഷമാണ് സോണിയയെ തന്നെ ഇടക്കാല അദ്ധ്യക്ഷയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നോ..?


ഇത് അംഗീകരിച്ച സോണിയ (Sonia Gandhi) ആറു മാസത്തിനുള്ളില്‍ എഐസിസി വിളിച്ചുകൂട്ടി പുതിയ പ്രസിഡന്‍റിനെ തിരഞ്ഞെടുക്കണമെന്ന് നിര്‍ദേശിച്ചു. 'സോണിയയിലും രാഹുലി(Rahul Gandhi)ലും പാര്‍ട്ടിയ്ക്ക് വിശ്വാസമുണ്ട്‌. എത്രയും പെട്ടന്ന് യോഗം വിളിച്ചു ചേര്‍ത്ത് ആറു മാസത്തിനുള്ളില്‍ പുതിയ അദ്ധ്യക്ഷനെ കണ്ടെത്തും.' -കോണ്‍ഗ്രസ് നേതാവ് പിഎല്‍ പുനിയ പറഞ്ഞു. 


ഒഴിയുന്നു.. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കണം: സോണിയ ഗാന്ധി


'മുഴുവന്‍ സമയം ദൃശ്യമായ നേതൃത്വം' പാര്‍ട്ടിക്ക് വേണമെന്നു ആവശ്യപ്പെട്ട് 23 മുതിര്‍ന്ന നേതാക്കള്‍ കഴിഞ്ഞ ദിവസം പാര്‍ട്ടിയ്ക്ക് കത്തെഴുതിയിരുന്നു. ഇതിനു പിന്നാലെ താന്‍ അദ്ധ്യക്ഷ സ്ഥാനത്ത് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും പകരമൊരാളെ കണ്ടെത്തണമെന്നും സോണിയ ആവശ്യപ്പെടുകയായിരുന്നു. 'എനിക്ക് വേദനയുണ്ട്. പക്ഷെ അവരെന്‍റെ സഹപ്രവര്‍ത്തകര്‍ അല്ലെ. അതെല്ലാം മറന്നു നമ്മുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം.'' -സോണിയ ഗാന്ധി കോണ്‍ഗ്രസ് (Congress) പ്രവര്‍ത്തക സമിതി യോഗത്തില്‍ പറഞ്ഞു. 


മാറ്റത്തിനായി കോണ്‍ഗ്രസില്‍ മുറുവിളി;പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന് നേതാക്കള്‍!


മുതിര്‍ന്ന നേതാക്കളുടെ കത്തിനെ ചൊല്ലി വലിയ ചര്‍ച്ചകളാണ് പാര്‍ട്ടിയ്ക്കകത്തും പുറത്തും നടന്നത്. കത്തെഴുതിയവര്‍ ബിജെപിയുമായി കൂട്ടുകൂടുന്നവര്‍ ആണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയും ചര്‍ച്ചയായി. ഇതിനു പിന്നാലെ, ബിജെപിയുമായി ബന്ധമുണ്ടെന്നു തെളിയിച്ചാല്‍ പാര്‍ട്ടിയില്‍ നിന്നും രാജി വയ്ക്കാമെന്ന് ചൂണ്ടിക്കാട്ടി മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദും രംഗത്തെത്തി.