Sonia Gandhi: പാർലമെന്‍റ് പ്രത്യേക സമ്മേളനം, പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് സോണിയ ഗാന്ധി
Sonia Gandhi: പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തില്‍ 9 സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു.
New Delhi: പതിവിന് വിപരീതമായി സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ പാർലമെന്‍റ് പ്രത്യേക സമ്മേളനം വിളിച്ച് ചേര്‍ത്തിരിയ്ക്കുകയാണ്. 5 ദിവസമാണ് പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം നടക്കുക.
എന്നാല്‍ ഈ പ്രത്യേക സമ്മേളനം സംബന്ധിച്ച യാതൊരു വിവരവും ഇതുവരെ സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ല. അതേസമയം, ഈ പ്രത്യേക സമ്മേളനത്തിൽ പത്തിലധികം സുപ്രധാന ബില്ലുകൾ അവതരിപ്പിക്കുമെന്ന തരത്തില്‍ സൂചനകള്‍ പുറത്ത് വരുന്നുണ്ട്.
Also Read: Parliament Special Session: പാർലമെന്‍റ് പ്രത്യേക സമ്മേളനം സെപ്റ്റംബര്‍ 18 മുതൽ 22 വരെ
അതേസമയം,മണിപ്പൂര്‍ വിഷയവുമായി ബന്ധപ്പെട്ട് പാർലമെന്‍റിന്‍റെ മണ്‍സൂണ്‍ സമ്മേളനം ബഹളത്തില്‍ കടന്നു പോവുകയായിരുന്നു. സമ്മേളനത്തിന്‍റെ ആദ്യ ദിനം മുതല്‍ മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി മറുപടി പറയണം എന്ന കടുത്ത നിലപാടില്‍ പ്രതിപക്ഷം ഉറച്ചു നിന്നതോടെ സമ്മേളനം ബഹളത്തില്‍ കലാശിയ്ക്കുകയായിരുന്നു.
Also Read: Parliament Special Session: പാർലമെന്‍റ് പ്രത്യേക സമ്മേളനം സെപ്റ്റംബര്‍ 18 മുതൽ 22 വരെ
പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം വിളിച്ചതോടെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പാർട്ടി പാർലമെന്‍ററി സ്ട്രാറ്റജി ഗ്രൂപ്പ് യോഗം സോണിയ ഗാന്ധി വിളിച്ച് ചേര്‍ത്തിരുന്നു. പാർലമെന്‍റ് സമ്മേളനത്തിൽ ഉന്നയിക്കേണ്ട ചോദ്യങ്ങളും അവ കൈകാര്യം ചെയ്യുന്നതിനുള്ള പാർട്ടിയുടെ പദ്ധതിയെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അജണ്ട പ്രഖ്യാപിക്കാതെ സര്‍ക്കാര്‍ പ്രത്യേക സമ്മേളനം വിളിച്ച് ചേര്‍ത്തത് പ്രതിപക്ഷ പാര്‍ട്ടികളില്‍ അമ്പരപ്പ് സൃഷ്ടിച്ചിരിയ്ക്കുകയാണ്.
ഈ അവസരത്തില്‍ പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തില്‍ 9 സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു. പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തില്‍ നിരവധി വലിയ വിഷയങ്ങൾ ചർച്ച ചെയ്യാനും പ്രത്യേക ബില്ലുകൾ അവതരിപ്പിക്കാനും കഴിയും. ആ അവസരത്തിലാണ് കോൺഗ്രസ് പാർലമെന്‍ററി പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി പ്രത്യേക ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരിയ്ക്കുന്നത്.
കഴിഞ്ഞ മാസം അവസാനമാണ് കേന്ദ്ര പാർലമെന്‍ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ ചേരുന്ന പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തെക്കുറിച്ച് അറിയിപ്പ് നല്‍കിയത്. എന്നാല്‍, സമ്മേളനത്തിന്‍റെ അജണ്ട സംബന്ധിച്ച യാതൊരു വിവരവും അദ്ദേഹം പുറത്തുവിട്ടിട്ടില്ല.
ഈ വർഷാവസാനം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് രാജ്യത്തെ പ്രമുഖ പാർട്ടികൾ തയ്യാറെടുക്കുമ്പോൾ പ്രത്യേക സമ്മേളനത്തിന്‍റെ പ്രഖ്യാപനം രാഷ്ട്രീയ വൃത്തങ്ങളിൽ അമ്പരപ്പുണ്ടാക്കി. സാധാരണയായി നവംബർ അവസാനവാരമാണ് പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം ആരംഭിക്കുന്നത്. പതിവില്‍ നിന്ന് വ്യത്യസ്തമായി പ്രതയൂക സമ്മേളനം വിളിച്ച് ചേര്‍ക്കുകയും അജണ്ട പ്രഖ്യാപിക്കാതിരിയ്ക്കുകയും ചെയ്തിരിയ്ക്കുന്നത് പ്രതിപക്ഷ പാര്‍ട്ടികളില്‍ നീരസവും അമ്പരപ്പും ഉളവാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...