ന്യൂഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി രാജ സഭയിലേക്ക് മത്സരിക്കാൻ ഒരുങ്ങുന്നു. നാമനിർദ്ദേശപത്രിക ഇന്ന് നൽകി. രാജസ്ഥാനിൽ നിന്നാണ് മത്സരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ ജയ്പൂരിൽ എത്തിയ സോണിയ ഗാന്ധി  രാജസ്ഥാനിലെ നിയമസഭയിൽ എത്തി നാമനിർദ്ദേശപത്രിക സമർപ്പിക്കുകയായിരുന്നു. അശോക് ഗഹ്ലോത്, സച്ചിൻ പൈലറ്റ്, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിയുടെ മറ്റു മുതിർന്ന നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലാണ് പത്രിക സമർപ്പിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിൽ ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്നുള്ള ലോക്സഭാ അംഗം കൂടിയാണ് സോണിയ ഗാന്ധി. 1999 മുതൽ ഈ മണ്ഡലത്തെ അവർ പ്രതിനിധീകരിക്കുന്നു. സോണിയ ഗാന്ധി രാജ്യസഭയിലേക്ക് നാമനിർദ്ദേശപ്രത്രിക നൽകിയ സാഹചര്യത്തിൽ റായ്ബാറെലിയിൽ നിന്നും പ്രിയങ്ക ഗാന്ധി മത്സരിക്കും എന്നുള്ള സൂചനയും ലഭിക്കുന്നുണ്ട്. അതേസമയം തന്നെ  രാഹുൽ ഗാന്ധിയുടെ പേരും ഉയർന്നു കേൾക്കുന്നുണ്ട്. രാജസ്ഥാനിൽ ഒഴിവ് വരുന്ന 3 സീറ്റുകളിൽ വിജയസാധ്യത ഉറപ്പുള്ള ഒരു സീറ്റ് മാത്രമാണ് കോൺഗ്രസിനുള്ളത്.


ALSO READ: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥി പട്ടികയില്‍ ഇടം നേടി അശോക്‌ ചവാനടക്കം പ്രമുഖര്‍!!


 ബീഹാർ,  ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ 3 സ്ഥലങ്ങളിലേക്കുള്ള രാജ്യസഭാ സീറ്റുകളിലേക്കും കോൺഗ്രസ് ഇന്ന് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയിരുന്നു. ഹിമാചൽ പ്രദേശിൽ മനു അഭിഷേക് സിങ്‌വി, ബീഹാറിൽ അഖിലേഷ് പ്രസാദ് സിംഗ്, മഹാരാഷ്ട്രയിൽ ചന്ദ്രകാന്ത് ഹാൻഡ് ഡോർ എന്നിങ്ങനെയാണ് മത്സരിക്കുന്നത്. ഫെബ്രുവരി 27നാണ് രാജ്യസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്.  നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നാളെയാണ്.


 ഇതിനിടെ ബിജെപിയുടെ രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളുടെ രണ്ടാമത്തെ  ലിസ്റ്റും എത്തിയിരിക്കുകയാണ്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഒഡീഷയിൽ നിന്നും നാമനിർദ്ദേശപത്രിക നൽകും. രാഷ്ട്രീയ പ്രവേശനത്തിനു മുൻപ് അശ്വിനി വൈഷ്ണവ് ഒഡീഷ്യയിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ആയിരുന്നു.



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.