Sumalatha Ambareesh: സുമലത ബിജെപിയിലേക്കെന്ന് സൂചന
നടിയും എംപിയുമായ സുമലത അംബരീഷ് ബിജെപിയിലേക്കെന്ന് സൂചന. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കർണ്ണാടക സന്ദർശനത്തിനിടെ സുമലത ബിജെപിയുടെ ഔദ്യോഗിക അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്.
ബംഗളൂരു: നടിയും എംപിയുമായ സുമലത അംബരീഷ് ബിജെപിയിലേക്കെന്ന് സൂചന. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കർണ്ണാടക സന്ദർശനത്തിനിടെ സുമലത ബിജെപിയുടെ ഔദ്യോഗിക അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്. അമിത് ഷാ അടുത്ത ആഴ്‌ചയാണ് കർണാടക സന്ദർശിക്കുന്നത്.
നിലവിൽ മാണ്ഡ്യ ലോക്‌സഭയിൽ നിന്നുള്ള സ്വതന്ത്ര എംപിയാണ് സുമലത. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ ടിക്കറ്റിൽ മത്സരിക്കുമെന്ന് സുമലത നേരത്തെ പറഞ്ഞിരുന്നുവെങ്കിലും ഇപ്പോൾ കേന്ദ്രമന്ത്രി അമിത് ഷായുടെ കർണാടക സന്ദർശനവുമായി ബന്ധപ്പെട്ടാണ് സുമലതയുടെ ബിജെപി പ്രവേശനം ചർച്ചയാകുന്നത്. മെയ് 3 ന് അമിത് ഷാ കർണാടകയിലെത്തും എന്നാണ് റിപ്പോർട്ട്.
Also Read: Viral Video: രാജവെമ്പാലയെ വളഞ്ഞ് മംഗൂസുകൾ, പിന്നെ സംഭവിച്ചത്..!
അന്തരിച്ച നടനും കോൺഗ്രസ് നേതാവുമായിരുന്ന സുമലതയുടെ ഭർത്താവ് അംബരീഷായിരുന്നു മാണ്ഡ്യയിലെ എംപി. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മാണ്ഡ്യ സീറ്റ് കോൺഗ്രസ് ജെഡിഎസിനു വിട്ടു നൽകി. ഭർത്താവ് മത്സരിച്ചിരുന്ന മാണ്ഡ്യയിൽ കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് സുമലത അവിടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചത്. ബിജെപി സുമലതയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
വീറും വാശിയുമേരിയെ പോരാട്ടത്തിനൊടുവിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിൽ മത്സരിച്ച എച്ച്ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെ സുമലത പരാജയപ്പെടുത്തുകയായിരുന്നു. മകനും നടനുമായ അഭിഷേക് അംബരീഷിനെ രാഷ്‌ട്രീയത്തിലേക്ക് ഇറക്കുന്നതിന് മുന്നോടിയായാണ് സുമലതയുടെ ബിജെപി പ്രവേശനമെന്നും അഭ്യൂഹങ്ങളുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...