Viral Video: രാജവെമ്പാലയെ വളഞ്ഞ് മംഗൂസുകൾ, പിന്നെ സംഭവിച്ചത്..!

Viral Video: വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും  മരുഭൂമിയിൽ രാജവെമ്പാലയെ ഒരു കൂട്ടം മംഗൂസുകൾ എങ്ങനെ വളയുന്നുവെന്നത്. ശേഷം സംഭവിച്ചത് കണ്ടാൽ നിങ്ങൾ ശരിക്കും ഞെട്ടും. 

Written by - Ajitha Kumari | Last Updated : Apr 28, 2022, 02:15 PM IST
  • പാമ്പുകൾ നിരവധി ഇനമുണ്ട്
  • ഓരോന്നും ഒന്നിനൊന്ന് അപകടകാരികളുമാണ്
  • ഏറ്റവും അപകടകാരിയായ പാമ്പ് രാജവെമ്പാലയാണ് എന്നാണ് പറയപ്പെടുന്നത്
Viral Video: രാജവെമ്പാലയെ വളഞ്ഞ് മംഗൂസുകൾ, പിന്നെ സംഭവിച്ചത്..!

Viral Video: പാമ്പുകൾ നിരവധി ഇനമുണ്ട്. ഓരോന്നും ഒന്നിനൊന്ന്  അപകടകാരികളുമാണ്.  ഏറ്റവും അപകടകാരിയായ പാമ്പ്  രാജവെമ്പാലയാണ് എന്നാണ് പറയപ്പെടുന്നത്. രാജവെമ്പാലയുടെ കൊത്തേറ്റാൽ മരണം ഉറപ്പാണെന്നാണ് പറയപ്പെടുന്നത്. 

പൊതുവെ പാമ്പുകളെ ആളുകൾക്ക് ഭയമായതിനാൽ അതിന്റെ അടുത്തു പോകാൻ ആരും ധൈര്യം കാണിക്കില്ല. എന്നാൽ ചില മനുഷ്യരും അതുപോലെ ചില മൃഗങ്ങളുമുണ്ട് ഇവർക്ക് പാമ്പുകളെ തീരെ ഭയമില്ല.  എന്തിനേറെ ചില മൃഗങ്ങൾ പാമ്പുകളെ തങ്ങളുടെ ഇരയാക്കുകയും ചെയ്യാറുണ്ട് അതിലൊന്നാണ് ഈ മംഗൂസ്.

Also Read: Viral Video: മൂർഖനും കീരിയും നേർക്കുനേർ, പിന്നെ നടന്നത്..!

അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും  മംഗൂസിനെപ്പോലെ തോന്നിപ്പിക്കുന്ന ഒരു കൂട്ടം മൃഗങ്ങൾ രാജവെമ്പാലയെ ആക്രമിക്കാൻ വളയുന്നത്. 

വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും  മരുഭൂമി പോലെയുള്ള സ്ഥലത്ത് മംഗൂസിനെപ്പോലെയുള്ള നിരവധി മൃഗങ്ങൾ വിഹരിക്കുന്നത്.  ഇതിനിടയിലാണ് ഒരു കിംഗ് കോബ്ര കൂടി അവിടെ വരുന്നത്.  അതുവഴി ആദ്യം പാഞ്ഞുപോയ മംഗൂസുകൾ ഇതിനെ കണ്ടില്ല.  പെട്ടെന്നാണ് ഒരു മംഗൂസിന്റെ കണ്ണിൽ രാജവെമ്പാല പെടുന്നത്. 

Also Read:  Viral Video: പെരുമ്പാമ്പും മുതലയും നേർക്കുനേർ, പിന്നെ സംഭവിച്ചത്..! 

പിന്നെ എന്താണ് സംഭവിച്ചതെന്ന് കണ്ടുതന്നെ വേണം മനസിലാക്കാൻ.  മംഗൂസുകൾ കൂട്ടം ചേർന്ന് രാജവെമ്പാലയെ ആക്രമിക്കാൻ ശ്രമിക്കുന്നത് നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും.  എല്ലാവരും കൂടി ചേർന്ന് ആക്രമിക്കാൻ തുടങ്ങിയപ്പോഴും ഒട്ടും പിന്നിലല്ലാതെ രാജവെമ്പാലയും അതിനോടൊക്കെ പോരാടുന്നുണ്ട്. ശേഷം നിങ്ങൾക്ക് കാണാം മംഗൂസുകൾ പ്ലാൻ ചെയ്തപോലെ നാലു വശത്തു നിന്നും രാജവെമ്പാലയെ ആക്രമിക്കാൻ ശ്രമിക്കുന്നത്. വീഡിയോ കാണാം...

 

 

വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും മംഗൂസുകൾ നാലു വശത്തു നിന്നും രാജവെമ്പാലയെ ആക്രമിക്കാൻ ശ്രമിച്ചിട്ടും രാജവെമ്പാലയും നല്ല രീതിയിൽ തിരിച്ചടിക്കുന്നത്. എന്നാൽ അവസാനം എന്തായി എന്ന് വീഡിയോയിൽ അറിയാൻ കഴിയുന്നില്ല.  ഈ വീഡിയോ National Geographic UK എന്ന യൂട്യൂബ് ചാനലിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.  വീഡിയോയ്ക്ക് ഇതുവരെ 97 ലക്ഷത്തിലധികം വ്യൂസ് ലഭിച്ചിട്ടുണ്ട് ഒപ്പം 62k ലൈക്‌സും ലഭിച്ചിട്ടുണ്ട്.   വീഡിയോയിൽ മംഗൂസിനെപ്പോലെ കാണപ്പെടുന്ന മൃഗങ്ങളെ Meerkat എന്നാണ് പറയുന്നത്.  ഇവ ആഫ്രിക്കയിലാണ് കാണപ്പെടുന്നത്. ഇതിനെ ചെറിയ മംഗൂസ് എന്നും അറിയപ്പെടുന്നു. 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News