Special Session of Parliament: പാർലമെൻ്റ് പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കം
Parliament Special Session: ഗണേശ ചതുർത്ഥി ദിനമായ നാളെയാണ് പുതിയ പാർലമെൻ്റ് മന്ദിരത്തിലേക്ക് മാറുന്നത്. അതിന് മുന്നോടിയായി പാർലമെൻ്റ് സെൻ്റർ ഹാളിൽ പ്രത്യേക സമ്മേളനം ചേരും
ന്യൂഡൽഹി: പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കം. സ്വാതന്ത്രത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ചേരുന്ന പ്രത്യേക സഭാ സമ്മേളനത്തിന്റെ ആദ്യ ദിനം പാർലമെൻ്റെ ചരിത്രം, രാജ്യത്തിൻ്റെ നിലവിലെ സാഹചര്യം, ഭാവി പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ചുള്ള നിർണായക ചർച്ചയുണ്ടാകും. പ്രത്യേക സമ്മേളനത്തിൽ ചർച്ച ലോക്സഭയിൽ തുടങ്ങുക പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കുമെന്നാണ് സൂചന.
Also Read: Free Ration: റേഷൻ കാർഡ് ഉടമകൾക്ക് ബമ്പർ ലോട്ടറി, സൗജന്യ ഗോതമ്പ് അരി എന്നിവയ്‌ക്കൊപ്പം പഞ്ചസാരയും!
രാജ്യസഭയിൽ കേന്ദ്രമന്ത്രി പിയൂഷ് ഗോയലായിരിക്കും ചർച്ചകൾക്ക് തുടക്കം കുറിക്കുന്നത്. ഗണേശ ചതുർത്ഥി ദിനമായ നാളെയാണ് പുതിയ പാർലമെൻ്റ് മന്ദിരത്തിലേക്ക് മാറുന്നത്. അതിന് മുന്നോടിയായി പാർലമെൻ്റ് സെൻ്റർ ഹാളിൽ പ്രത്യേക സമ്മേളനം ചേരും. ശേഷം ബുധനാഴ്ച്ച മുതൽ പുതിയ മന്ദിരത്തിൽ പതിവ് സിറ്റിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഇതിനിടയിൽ അദാനി വിവാദം, ചൈനീസ് കടന്ന് കയറ്റം, മണിപ്പൂർ കലാപം എന്നിവ പ്രതിപക്ഷം സഭയിൽ ഉന്നയിക്കുമെന്നും സൂചനയുണ്ട്.
Also Read: Viral Video: ക്ലാസ് റൂമിൽ പെൺകുട്ടികൾ തമ്മിൽ പൊരിഞ്ഞ അടി..! വീഡിയോ വൈറൽ
വനിതാ സംവരണ ബിൽ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിച്ച് പുതിയ മന്ദിരത്തിൽ പാസാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷത്തിൻ്റെ ഈ ആവശ്യത്തിന് ബിജെപിക്ക് ഒപ്പമുള്ള എൻസിപി അജിത് പവാർ വിഭാഗത്തിൻ്റെ അടക്കം പിന്തുണയുണ്ട്. എന്നാൽ പുതുക്കിയ അജണ്ടയിലെ 8 ബില്ലുകളിൽ വനിത സംവരണ ബില്ലും, തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമന രീതി മാറ്റുന്ന ബില്ലും ഉൾപ്പെടുത്തിയിട്ടില്ലയെന്നാണ് റിപ്പോർട്ട്. ഇന്ന് പാർലമെൻ്റിൽ സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ച് ചർച്ച ചെയ്യാൻ രാവിലെ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ഇൻഡ്യ സഖ്യം നേതാക്കൾ യോഗം ചേരുമെന്നും റിപ്പോർട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...