Special Train Services: ഉത്സവ സീസണിൽ കൂടുതൽ ട്രെയിനുകൾ; കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ മന്ത്രാലയം
Special Train Services Kerala: ശബരിമല തീർഥാടകരുടെ സുഗമമായ യാത്രയ്ക്കായി കേരളത്തിലേക്കും തിരിച്ചും 416 പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
2024-ലെ ക്രിസ്മസ് സീസണിൽ കേരളത്തിലേക്കും തിരിച്ചുമുള്ള വർദ്ധിച്ച യാത്രാ ആവശ്യകത കണക്കിലെടുത്ത് ക്രിസ്തുമസിന് വിവിധ റെയിൽവേ സോണുകളിലുടനീളം 149 പ്രത്യേക ട്രെയിൻ ട്രിപ്പുകളും 10 പ്രത്യേക ട്രെയിനുകളും ഓപ്പറേഷൻ നടത്തുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. ശബരിമല തീർഥാടകരുടെ സുഗമമായ യാത്രയ്ക്കായി കേരളത്തിലേക്കും തിരിച്ചും 416 പ്രത്യേക ട്രെയിൻ ട്രിപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് സഹമന്ത്രി ശ്രീ ജോർജ് കുര്യൻ്റെ അഭ്യർത്ഥന മാനിച്ച് കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിൻ ഓപ്പറേഷന് അനുമതി നൽകി. ഈ പ്രഖ്യാപനങ്ങൾ ഉത്സവ സീസണിൽ ജനങ്ങളുടെ സൗകര്യം വർധിപ്പിക്കുന്നതിന് വേണ്ടിയുള്ളതാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
ക്രിസ്മസിനോട് അനുബന്ധിച്ച് വിവിധ സോണുകളിലായി 149 പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്- സർവീസുകളുടെ വിശദാംശങ്ങൾ
● സൗത്ത് വെസ്റ്റേൺ റെയിൽവേ (SWR): 17 ട്രിപ്പുകൾ
● സെൻട്രൽ റെയിൽവേ (CR): 48 ട്രിപ്പുകൾ
● നോർത്തേൺ റെയിൽവേ (NR): 22 ട്രിപ്പുകൾ
● സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ (SECR): 2 ട്രിപ്പുകൾ
● പശ്ചിമ റെയിൽവേ (WR): 56 ട്രിപ്പുകൾ
● വെസ്റ്റ് സെൻട്രൽ റെയിൽവേ (WCR): 4 ട്രിപ്പുകൾ
ശബരിമല തീർഥാടനത്തിനായി കേരളത്തിലേക്കുള്ള 416 സ്‌പെഷ്യൽ ട്രെയിൻ സർവീസുകളുടെ വിശദാംശങ്ങൾ
● സൗത്ത് വെസ്റ്റേൺ റെയിൽവേ (SWR): 42 ട്രിപ്പുകൾ
● ദക്ഷിണ റെയിൽവേ (SR): 138 ട്രിപ്പുകൾ
● സൗത്ത് സെൻട്രൽ റെയിൽവേ (SCR): 192 ട്രിപ്പുകൾ
● ഈസ്റ്റ് കോസ്റ്റ് റെയിൽവേ (ECOR): 44 ട്രിപ്പുകൾ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.