ജീവന് പകുത്ത് യുവതിയുടെ പ്രണയദിന സമ്മാനം
പ്രണയദിന സമ്മാനമായി പ്രിയതമന് സ്വന്തം കരള്‍ പകുത്തു നല്‍കി യുവതി. കോയമ്പത്തൂരിലാണ് രോഗം ബാധിച്ച ഭര്‍ത്താവിന് സ്വന്തം കരളിന്‍റെ പാതി ദാനം നല്‍കി യുവതി മാതൃകയായത്.
കോയമ്പത്തൂര്‍: പ്രണയദിന സമ്മാനമായി പ്രിയതമന് സ്വന്തം കരള്‍ പകുത്തു നല്‍കി യുവതി. കോയമ്പത്തൂരിലാണ് രോഗം ബാധിച്ച ഭര്‍ത്താവിന് സ്വന്തം കരളിന്‍റെ പാതി ദാനം നല്‍കി യുവതി മാതൃകയായത്.
രണ്ടു വര്‍ഷമായി കരളിനെ ബാധിച്ച ഗുരുതരമായ രോഗവുമായി ജീവിക്കുകയായിരുന്നു 36 കാരനായ ജഗീര്‍ ഹുസൈന്‍. കോയമ്പത്തൂരിലെ ജിഇഎം ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. കരള്‍ മാറ്റി വയ്ക്കല്‍ മാത്രമാണ് പരിഹാരമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു.
കഴിഞ്ഞ വാലന്‍ന്റൈന്‍ ദിനത്തിലാണ് ജഗീറിന്‍റെ ഭാര്യയായ നിഷ കരള്‍ പകുത്ത് നല്‍കിയത്. ആറു വര്‍ഷംമുന്‍പേ പ്രണയിച്ച് വിവാഹം കഴിച്ചതാണ് ഇരുവരും. എല്ലാ വര്‍ഷവും തങ്ങള്‍ പ്രണയദിന സമ്മാനം കൈമാറാറുണ്ടെന്നും ഇക്കുറി സ്വന്തം കരള്‍ പകുത്തു കൊണ്ടാണ് താന്‍ സമ്മാനം നല്‍കുന്നതെന്നും നിഷ പറഞ്ഞു.
ജീവിതത്തില്‍ ഇന്നുവരെ ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച സമ്മാനമാണ് ഇതെന്ന് ജഗീര്‍ പ്രതികരിച്ചു