SpiceJet SG-11 : സ്പൈസ്ജെറ്റ് വിമാനം വീണ്ടും അടിയന്തരമായി ഇറക്കി; ഇത്തവണ പാകിസ്ഥാനിൽ; ലാൻഡ് ചെയ്തത് ഡൽഹി-ദുബായ് വിമാനം
Spicejet Emergency Landing : സാങ്കേതിക തകരാർ അനുഭവപ്പെട്ടതിന് തുടർന്നാണ് വിമാനം കറാച്ചി അന്തരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തത്.
Spicejet SG-11 Emergency Landing : ഡൽഹിയിൽ നിന്നും ദുബായിലേക്ക് പോയ സ്പൈസ്റ്റ്ജെറ്റ് എസ്ജി-11 അടിയന്തരമായി പാകിസ്ഥാനിലെ കറാച്ചിയിൽ ഇറക്കി. സാങ്കേതിക തകരാർ അനുഭവപ്പെട്ടതിന് തുടർന്നാണ് വിമാനം കറാച്ചി അന്തരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തത്. യാത്രക്കാരെല്ലാം സുരക്ഷിതരെന്ന് വാർത്ത ഏജൻസി എഎൻഐ അറിയിച്ചു.
അതേസമയം വിമാനം കറാച്ചിയിൽ സാധാരണ ലാൻഡിങ്ങാണ് നടത്തിയതെന്നും ഇൻഡിക്കേറ്റർ തകരാറായതിനാലാണ് പാകിസ്ഥാനിൽ ലാൻഡ് ചെയ്തതെന്നും സ്പൈസ്ജെറ്റ് വിമാന കമ്പനി അധികൃതർ അറിയിച്ചു. രാവിലെ 7.40ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട് ദുബായിൽ യുഎഇ പ്രാദേശിക സമയം രാവിലെ 9.50ന് എത്തി ചേരണ്ട എസ്ജി-11 വിമാനമാണ് കറാച്ചിയിൽ ഇറക്കിയത്.
ALSO READ : SpiceJet Fire: പാറ്റ്ന-ഡൽഹി വിമാനത്തിൽ തീ പിടുത്തം, അടിയന്തിരമായി നിലത്തിറക്കി
ഇതൊരു ബ്രേക്കിങ് ന്യൂസാണ് കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയ
അടുത്തിടെ സ്പൈസ്ജെറ്റ് നടത്തുന്ന മൂന്നാമത്തെ അടിയന്തര ലാൻഡിങ്
ജൂലൈ രണ്ടിന് ഡൽഹിയിൽ നിന്ന് ജബൽപൂരിലേക്ക് പോയ വിമാനത്തിനുള്ളിൽ പുക ഉയർന്ന സാഹചര്യത്തിൽ അടിയന്തരമായി ഡൽഹിയിൽ തിരിച്ചറക്കിയിരുന്നു. കൂടാതെ ജൂൺ മാസത്തിൽ പാറ്റനയിൽ നിന്ന് ഡൽഹിയിലേക്ക പോയ വിമാനം പക്ഷി ഇടച്ചതിനെ തുടർന്ന് തീ പടർന്ന് പിടിക്കുകയും വിമാനം അടിയന്തരമായി വിമാനത്താവളത്തിലേക്ക് തിരിച്ചറക്കുകയും ചെയ്തിരുന്നു. ഇത് ഡിജിസിഎയുടെ അന്വേഷണം തുടരുകയാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.