SpiceJet Fire: പാറ്റ്ന-ഡൽഹി വിമാനത്തിൽ തീ പിടുത്തം, അടിയന്തിരമായി നിലത്തിറക്കി

ഇത് യാത്രക്കാരുടെ ജീവിതം വെച്ചുള്ള കളിയാണെന്ന് റിപ്പോർട്ട് വന്നയുടനെ ശിവസേന എംപി പ്രിയങ്ക ചതുർവേദി ട്വിറ്ററിൽ കുറിച്ചു

Written by - Zee Malayalam News Desk | Last Updated : Jun 19, 2022, 01:29 PM IST
  • ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല
  • പട്‌നയിൽ നിന്ന് വിമാനം പറന്നുയർന്ന ഉടൻ എഞ്ചിന് തീപിടിച്ചതായാണ് റിപ്പോർട്ടുകൾ
  • 180-ലധികം യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നു
SpiceJet Fire: പാറ്റ്ന-ഡൽഹി വിമാനത്തിൽ തീ പിടുത്തം, അടിയന്തിരമായി നിലത്തിറക്കി

ന്യൂഡൽഹി: തീപിടിത്തത്തിനെ തുടർന്ന് ടേക്ക് ഓഫ് ചെയ്ത ഉടൻ പട്‌ന-ഡൽഹി സ്‌പൈസ് ജെറ്റ് വിമാനം നിലത്തിറക്കി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പട്‌നയിൽ നിന്ന് വിമാനം പറന്നുയർന്ന ഉടൻ എഞ്ചിന് തീപിടിച്ചതായാണ് റിപ്പോർട്ടുകൾ. കാരണം വ്യക്തമല്ല. 180-ലധികം യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നു, പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇത് യാത്രക്കാരുടെ ജീവിതം വെച്ചുള്ള കളിയാണെന്ന് റിപ്പോർട്ട് വന്നയുടനെ ശിവസേന എംപി പ്രിയങ്ക ചതുർവേദി ട്വിറ്ററിൽ കുറിച്ചു. “മന്ത്രിയോടും വ്യോമയാന സെക്രട്ടറിയോടും പ്രിയങ്ക ചതുർവേദി ഇത് ഉന്നയിക്കുന്നു. 

ഇവർ എപ്പോൾ അവസരത്തിനൊത്ത് ഉയരുമെന്നറിയില്ലെന്നും സംഭവിക്കാൻ പോകുന്ന വലിയ ദുരന്തം ഒഴിവാക്കുമോ എന്ന് അറിയില്ലെന്നും,” ചതുർവേദി ട്വീറ്റ് ചെയ്തു.കഴിഞ്ഞ മാസമാണ് ഡിജിസിഎ സ്പൈസ് ജെറ്റിന് പിഴ ചുമത്തിയത്.

 ബോയിംഗ് 737 മാക്‌സ് വിമാനത്തിന്റെ പൈലറ്റുമാരെ തകരാറുള്ള സിമുലേറ്ററിൽ പരിശീലിപ്പിച്ചതിനായിരുന്നു സ്‌പൈസ് ജെറ്റിന്  10 ലക്ഷം രൂപ പിഴ ചുമത്തിയത്.ഏപ്രിലിൽ 90 സ്പൈസ് ജെറ്റ് പൈലറ്റുമാർക്ക് ശരിയായ പരിശീലനം ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് മാക്സ് വിമാനം പ്രവർത്തിപ്പിക്കുന്നതിൽ നിന്ന് ഡിജിസിഎ വിലക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News