SpiceJet Lay Off: എയർലൈൻ വ്യവസായം അനുദിനം നേരിടുന്ന വെല്ലുവിളികള്‍ക്കിടെ ചിലവുചുരുക്കൽ നടപടിയിലേയ്ക്ക് നീങ്ങാന്‍ നിര്‍ബന്ധിതരായി സ്‌പൈസ്‌ജെറ്റ്. ബജറ്റ് കാരിയറായ സ്പൈസ് ജെറ്റ് ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Bihar Floor Test: വീണ്ടും 'വിശ്വാസം' നേടി നിതീഷ് കുമാര്‍!!


സ്‌പൈസ്‌ജെറ്റ് എയർലൈൻസ് ഗണ്യമായ തോതില്‍ ജീവനക്കാരെ കുറയ്ക്കാന്‍ പദ്ധതിയിടുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൊത്തം ജീവനക്കാരുടെ 15% പേര്‍ അതായത് 1,400 ജീവനക്കാരെ പിരിച്ചുവിടാനാണ് എയർലൈൻസ് പദ്ധതിയിടുന്നത്. സ്‌പൈസ് ജെറ്റിന്‍റെ അമ്പരപ്പിക്കുന്ന 60 കോടി രൂപ വരുന്ന ശമ്പള ബില്ലാണ് ചിലവ് നിയന്ത്രിക്കേണ്ടതിന്‍റെ ആവശ്യകതയിലേയ്ക്ക് നീങ്ങാന്‍ പ്രേരിപ്പിച്ചത്. 


Also Read:  Ashok Chavan: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയിലേക്കെന്ന് സൂചന 


റിപ്പോര്‍ട്ട് അനുസരിച്ച് ജീവനക്കാര്‍ക്ക് ഇതിനോടകം പിരിച്ചുവിടൽ കോളുകൾ ലഭിച്ചു തുടങ്ങിയിരിക്കുന്നു. ജീവനക്കാരുടെ എണ്ണം കുറച്ച് അവര്‍ക്ക് ശമ്പളമായി നല്‍കുന്ന തുക കമ്പനിയുടെ മറ്റ് ആവശ്യങ്ങള്‍ നിറവേറ്റാന്‍ വിനിയോഗിക്കുക എന്നതാണ് പിരിച്ചുവിടലുകൾകൊണ്ട് ലക്ഷ്യമിടുന്നതെന്ന് സ്‌പൈസ് ജെറ്റ് വക്താവ് വ്യക്തമാക്കി. 


സ്‌പൈസ് ജെറ്റ് എയർലൈൻസിന്‍റെ കീഴില്‍ വാടക വിമാനങ്ങള്‍ ഉള്‍പ്പെടെ ഏകദേശം 30 വിമാനങ്ങൾ ആണ് സർവീസ് നടത്തുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് മാസങ്ങളായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതില്‍ എയർലൈൻസ് കാലതാമസം നേരിടുകയാണ്. 2,200 കോടി രൂപ ഫണ്ട് സമാഹരിക്കാനുള്ള ശ്രമത്തിലാണ് എയർലൈൻസ് ഇപ്പോള്‍ എന്നാണ് സൂചനകള്‍.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ്  ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.