ജൂണ്‍-ജൂലൈ മാസങ്ങളില്‍ കൊറോണ വൈറസ് കേസുകള്‍ കൂടാന്‍ സാധ്യത -പ്രധാനമന്ത്രി
ജൂണ്‍-ജൂലൈ മാസങ്ങളില്‍ രാജ്യത്ത് കൊറോണ വൈറസ് കേസുകള്‍ കൂടാന്‍ സാധ്യതയുള്ളതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
ന്യൂഡല്‍ഹി: ജൂണ്‍-ജൂലൈ മാസങ്ങളില്‍ രാജ്യത്ത് കൊറോണ വൈറസ് കേസുകള്‍ കൂടാന്‍ സാധ്യതയുള്ളതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കൊപ്പം ഇന്നലെ പങ്കെടുത്ത വീഡിയോ കോണ്‍ഫറന്‍സില്‍ മോദി ഇക്കാര്യം പരാമര്‍ശിച്ചതായി ഛത്തീസ്ഗഡ് ആരോഗ്യമന്ത്രി ടിഎസ് സി൦ഗ് ദിയോയാണ് അറിയിച്ചത്.
ജൂണ്‍-ജൂലൈ മാസങ്ങളില്‍ രാജ്യത്ത് കൊറോണ വൈറസ് കേസുകള്‍ കൂടാന്‍ സാധ്യതയുണ്ടെന്നും അതനുസരിച്ചുള്ള നടപടികളിലേക്ക് ഇന്ത്യ കടക്കണമെന്നും മോദി ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
നീണ്ട കാലത്തേക്ക് കൊവിഡ് നമ്മുടെ ജീവിതത്തിന്‍റെ ഭാഗമാകുമെന്നും കരുതലോടെ വേണം ഇളവുകള്‍ പ്രഖ്യാപിക്കാനെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസ് തീവ്രമായി ബാധിച്ചിരിക്കുന്ന മേഖലകളില്‍ കര്‍ശന നിയന്ത്രണങ്ങളും ലോക്ക് ഡൌണും തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, പ്രവാസികളുടെ കാര്യത്തില്‍ ധൃതി പിടിച്ചുള്ള നടപടികള്‍ വിനയാകുമെന്നും ഇപ്പോള്‍ തിരിച്ചെത്തിക്കേണ്ടയെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാടിന് കാരണം ഇതാണെന്നും മോദി വിശദീകരിച്ചു.
പ്രവാസികളുടെ തിരിച്ചുവരവ് അവരുടെ കുടുംബങ്ങളെ അപകടത്തിലാക്കി കൊണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും നടപടികളെ പ്രകീര്‍ത്തിച്ച് മോദി പറഞ്ഞു.
കൊറോണ വൈറസ് പ്രതിരോധത്തില്‍ ലോക്ക് ഡൌണ്‍ വഹിക്കുന്ന പങ്കു വളരെ വലുതാണെന്ന് പറഞ്ഞ മോദി മാസ്ക്കുകള്‍ ജീവിതത്തിന്‍റെ ഭാഗമായി മാറ്റണമെന്നും ഉപദേശിച്ചു.
അതേസമയം, കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തില്ല.
Also Read:പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രിയില്ല; പകരം...
കേരളത്തിന് സംസാരിക്കാന്‍ അവസരമില്ലാത്തതാണ് മുഖ്യമന്ത്രിയുടെ പിന്മാറ്റത്തിന് കാരണം. മുഖ്യമന്ത്രിയ്ക്ക് പകരം ചീഫ് സെക്രട്ടറി വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച ശേഷം ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയത്.
രോഗ വ്യാപനം, പ്രതിരോധ നടപടികള്‍, ലോക്ക് ഡൌണ്‍, സാമ്പത്തിക പാക്കേജ് തുടങ്ങിയ വിഷയങ്ങളിലായിരുന്നു ചര്‍ച്ച.